തിരുവനന്തപുരം: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്ത് എല്ലാ നിയന്ത്രണങ്ങളും കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പൊതുപരിപാടികള്‍ അടക്കമുള്ള പരിപാടികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
തുറസായ സ്ഥലത്ത് നടക്കുന്ന പരിപാടികളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ അനുവദിക്കുള്ളൂ. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂര്‍ മാത്രമായി നിജപ്പെടുത്തണം. കൂടുതല്‍ പേര് പങ്കെടുക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന വേണം. ഹോട്ടലുകളും കടകളും 9 മണിവരെ മാത്രം. ഹോട്ടലുകളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാവൂ.