Asian Metro News

റമദാൻ 2021 | കോവിഡ് വ്യാപനത്തിനിടയിൽ റമദാൻ എങ്ങനെ ആഘോഷിക്കാം?

 Breaking News
  • കോവിഡ് വാക്സിനേഷൻ : ലോകരാഷ്ട്രങ്ങൾക്ക് യു.എ.ഇ. മാതൃക ദുബായ് : യു.എ.ഇ. വാക്സിനേഷൻ ജനങ്ങളിൽ എത്തിക്കുന്നതിൽ മാതൃകയായി 70 % ത്തോളം ആളുകൾ വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ പറയുന്നു. യു.എ.ഇ.യില്‍ 1477 പേര്‍കൂടി കോവിഡ് വൈറസ് രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി 5,20,882 ആയിട്ടുണ്ട്.രണ്ടുപേര്‍കൂടി...
  • കോവിഡ് 19 : ഡബ്ല്യൂ എച്ച് ഓ യുടെ അനസ്താ റിപ്പോർട്ട് പുറത്ത് ജനീവ : ലോകത്തു കോവിഡ് ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്‌നസ് ആന്‍ഡ് റെസ്‌പോണ്‍സ്( ഐപിപിപിആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ചൈനയെ സംരക്ഷിക്കുന്നതിനായിട്ടാണ് ലോകആരോഗ്യ സംഘടനാ...
  • സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305,...
  • കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി കൊട്ടാരക്കര നഗരസഭ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കൊട്ടാരക്കര നഗരസഭ കൊട്ടാരക്കര : കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി മാറുകയാണ് കൊട്ടാരക്കര നഗരസഭ. കൊട്ടാരക്കര നഗരസഭ പരിധിയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും പ്രായമായവർക്കും ഗൈനക്കോളജി, പീഡിയാട്രിക്, മറ്റ്...
  • ഡബ്ലിയു എച്ച് ഓ യുടെ കോവിഡ് റിപ്പോർട്ടിൽ “Indian” എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല നിരവധി മാധ്യമങ്ങൾ ഇതിനെ ഇന്ത്യൻ വേരിയന്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് സത്യമില്ലെന്നും ഇതിന് യാതൊരു വിധ തെളിവുകൾ ഇല്ലെന്നും സർക്കാർ പറഞ്ഞു. കോവിഡിന്റെ (Covid Variant) ഡബിൾ മ്യുറ്റന്റ് വകഭേദമായ B.1.617 വകഭേദത്തെ ഇന്ത്യൻ കോവിഡ് വകഭേദം എന്ന് രേഖപ്പെടുത്തുന്നതിൽ എതിർപ്പ്...

റമദാൻ 2021 | കോവിഡ് വ്യാപനത്തിനിടയിൽ റമദാൻ എങ്ങനെ ആഘോഷിക്കാം?

റമദാൻ 2021 | കോവിഡ് വ്യാപനത്തിനിടയിൽ റമദാൻ എങ്ങനെ ആഘോഷിക്കാം?
April 12
12:19 2021

ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് വഴി ദിവസത്തിന്റെ ഭൂരിഭാഗം സമയത്തും ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയാൻ ഇത് സഹായിക്കും.

രാജ്യത്ത് കോവിഡ് – 19 കേസുകൾ വർദ്ധിക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പുകൾ പുരോഗമിക്കുന്നതിനും ഇടയിൽ ഇസ്ലാമിക മാസമായ റമദാൻ ഇന്ന് (ഏപ്രിൽ 12) ആരംഭിക്കും. കഴിഞ്ഞ വർഷം വിശുദ്ധ മാസം മഹാമാരിയുടെ തുടക്ക സമയത്തായിരുന്നു. ഇതോടെ ലോകമെമ്പാടുമുള്ള മുസ്ലീം സമുദായക്കാർ കമ്മ്യൂണിറ്റി പ്രാർത്ഥനകളും സാമൂഹിക ഒത്തുചേരലുകളും വെർച്വൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റാൻ നിർബന്ധിതരായി.

ലോകാരോഗ്യ സംഘടനയും ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യയും ഉൾപ്പെടെ നിരവധി ആരോഗ്യ – സാംസ്കാരിക സംഘടനകൾ കൊറോണ സമയത്ത് ആളുകൾ സുരക്ഷിതരായും ആരോഗ്യവാന്മാരായും തുടരാൻ പ്രോട്ടോക്കോളുകൾ പുറപ്പെടുവിച്ചു.

ലോകാരോഗ്യസംഘടനയുടെ പ്രധാന നിർദ്ദേശങ്ങൾ അനുസരിച്ച് തിരക്കേറിയ സാമുദായിക ചടങ്ങുകൾ ഒഴിവാക്കണമെന്നും മുൻകൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണ പൊതികൾ വിളമ്പുന്നതിന് മുൻഗണന നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. മതപരമായ ദാനധർമ്മ ചടങ്ങായ സദാഖാത് അല്ലെങ്കിൽ സക്കാത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നൽകാനാണ് നിർദ്ദേശം. കോവിഡ് – 19 വാക്സിനുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും സക്കാത്ത് പണം ഉപയോഗിക്കാമെന്നും ഇന്റർനാഷണൽ ഇസ്ലാമിക് ഫിഖ് അക്കാദമി അറിയിച്ചു.

റമദാൻ നോമ്പുകാലത്ത് മിക്ക മുസ്ലിങ്ങളും പകൽ സമയത്ത് ഭക്ഷണപാനീയങ്ങൾ ഒഴിവാക്കും. സുഹൂർ (പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണം), ഇഫ്താർ (നോമ്പ് മുറിക്കുമ്പോഴുള്ള ഭക്ഷണം) എന്നിവ നടത്തുന്നതിനായുള്ള ഒത്തുചേരലുകളും മറ്റും ശാരീരിക അകലം പാലിച്ചു കൊണ്ടായിരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

റമദാൻ കാലത്ത് എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പാലിക്കണമെന്ന് ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ.

റമദാൻ നോമ്പുകൾ ഓരോ മുസ്ലീമിന്റെയും കടമയാണ്, അതിനാൽ എല്ലാവരും ഉപവസിക്കണം.

തറാവിഹിന്റെ ഒന്നര ഖണ്ഡികകൾ മാത്രമേ പള്ളികളിൽ വായിക്കാവൂ.

രാത്രി കർഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് നോമ്പെടുക്കുന്നവർ എല്ലാവരും വീട്ടിലെത്തണം

ഒരു പള്ളിയിൽ 100 ൽ കൂടുതൽ ആളുകൾ ഒത്തു കൂടരുത്.

മാസ്കുകൾ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പള്ളികളിൽ പ്രത്യേകം ശ്രദ്ധിക്കണം.

ഇസ്ലാമിക കലണ്ടറിലെ ഒൻപതാമത്തെ മാസമായ റമദാനിൽ നോമ്പ് നോൽക്കൽ ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാന കർമ്മങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ പരിശുദ്ധ മാസത്തിൽ മുസ്ലിങ്ങൾ നിത്യ ജീവിതത്തിൽ പതിവിൽ കൂടുതൽ സൂക്ഷ്മത പുലർത്തുകയും തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നു. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനായി വിശ്വാസികൾ കർമ്മങ്ങൾ അധികരിപ്പിക്കുന്ന ഒരു മാസം കൂടിയാണിത്. പകൽ സമയം മുഴുവൻ നോമ്പ് അനുഷ്ഠിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്ന വിശ്വാസികൾ പാവപ്പെട്ടവർക്കും, മറ്റു നിരാലംബർക്കും വേണ്ട സഹായങ്ങൾ നൽകുകയും കൂടുതൽ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു മാസം കൂടിയാണ് റമദാൻ.

നോമ്പുകാലത്ത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ, ശരിയായ അളവിൽ പോഷകങ്ങൾ ആവശ്യമാണ്. അതിനാൽ, ശരീരത്തിന് ഊർജ്ജം പകരുന്ന ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് വഴി ദിവസത്തിന്റെ ഭൂരിഭാഗം സമയത്തും ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയാൻ ഇത് സഹായിക്കും.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment