മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, ദഫ്, ഒപ്പന, അറബന, കോൽ കളി, സിറാപാരാ യണം, തുടങ്ങിയ മേഖലകളിലെ പ്രഗത്ഭരായ ഗുരുക്കന്മാരുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം പഠിതാ ക്കൾ പങ്കെടുത്ത പ്രായോഗിക കലാ ശില്പശാലസംഘടിപ്പിക്കപ്പെട്ടത്
ശില്പശാല സമാപനതൊടാനുബന്ധിച് നടന്ന സർട്ടിഫിക്കറ്റ് വിതരണ സംഗമം മാപ്പിള കലാ അക്കാഡമി ജില്ലാ പ്രസിഡന്റ് റഫീഖ് ചളവ റ യുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ചോലയിൽ ഉൽഘാടനം ചെയ്തു.നാസർ മേചേരി വിഷയവതരണം നടത്തി.
റഷീദ് കുമരനെല്ലൂർ, സലാം കരിങ്കല്ലത്താണി, കരീം വല്ലപ്പുഴ, ബാലകൃഷ്ണൻ ചളവറ, നൗഫൽ വല്ലപ്പുഴ, പിഎം റഫീഖ് ചളവറ, ശിഹാബ് വല്ലപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ സെക്രട്ടറി സുഹൈൽ പട്ടാമ്പി സ്വാഗതവും മുഹമ്മദ് കുമ്പിടി നന്ദിയും പറഞ്ഞു