Asian Metro News

റഷ്യയുടെ സ്പുട്‌നിക് V വാക്‌സിന് ഇന്ത്യയില്‍ ഉടന്‍ അംഗീകാരം ലഭിച്ചേക്കും

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

റഷ്യയുടെ സ്പുട്‌നിക് V വാക്‌സിന് ഇന്ത്യയില്‍ ഉടന്‍ അംഗീകാരം ലഭിച്ചേക്കും

റഷ്യയുടെ സ്പുട്‌നിക് V വാക്‌സിന് ഇന്ത്യയില്‍ ഉടന്‍ അംഗീകാരം ലഭിച്ചേക്കും
April 09
07:22 2021

വ്യാഴാഴ്ച 1,26,789 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗികളുടെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: റഷ്യയുടെ സ്പൂട്‌നിക് V വാക്‌സിന് ഇന്ത്യയില്‍ ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉന്നതവൃത്തങ്ങള്‍ സിഎന്‍എന്‍ ന്യൂസ്18നോട് പറഞ്ഞു. രാജ്യത്ത് വാക്‌സിന്‍  ക്ഷാമമില്ലെന്നും ഓരോ സംസ്ഥാനത്തിനും ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ച് മൂന്നാം ദിവസം ഷോട്ടുകള്‍ നല്‍കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

അതേസമയം കോവിഡിന്റെ രണ്ടാം തരംഗം യുവാക്കളിലാണ് ബാധിക്കുന്നതെന്നതിന് വിവരങ്ങളില്ലെന്നും  എന്നാല്‍ ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് തെളിവുകള്‍  സൂചിപ്പിക്കുന്നുണ്ട്. വാക്‌സിന്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ യോഗ്യത വിപുലീകരിച്ചിട്ടുണ്ടെന്നും പ്രായപരിധി ഉയര്‍ത്താന്‍ സാധ്യത ഉണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരികയാണ്. വ്യാഴാഴ്ച 1,26,789 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗികളുടെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 1,66,862 ആയി ഉയര്‍ന്നു. ഒരു ദിവസം 685 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അതേസമയം പ്രരധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിമാരമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ലോക്ഡൗണിന്റെ ആവശ്യം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകളില്‍ കോവിഡിനെക്കുറിച്ച് ഓര്‍മ്മവരാനായി രാത്രി കര്‍ഫ്യൂ എന്ന പദത്തിന് പകരമായി കൊറോണ കര്‍ഫ്യൂ എന്ന പദം ഉപയോഗിക്കാന്‍ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കോവിഡിനെ നേരിടാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതിനാല്‍ രാജ്യത്ത് ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നേരത്തെ കോവിഡ് മഹാമാരിയെ നേരിടാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അതിനാല്‍  ലോക്ഡൗണ്‍ ആവശ്യമായിരുന്നു. പക്ഷെ ഇന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യം ഉണ്ടാകുന്നില്ല’അദ്ദേഹം മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

‘ഭരണ സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഒരു വര്‍ഷത്തെ യുദ്ധം കാരണം സംവിധാനത്തിന് ക്ഷീണം ഉണ്ടായി. എന്നാല്‍ നമ്മുക്ക് 2-3 ആഴ്ചകളിലേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഭരണ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുക’അദ്ദേഹം പറഞ്ഞു. എന്നാല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് സ്ഥിതി ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് 20,000ത്തോളം കേസുകള്‍ കുറഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ദൈനംദിന പോസിറ്റീവ് കേസുകളുടെ എണ്ണം 1.26 ലക്ഷത്തിലധകം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

‘ഈ സ്ഥിതി ആശങ്കജനകമാണ്. പ്രത്യേകിച്ചും ആളുകള്‍ കോവിഡിനെ നിസ്സാരമായി കാണുന്നത്. ചില സംസ്ഥാനങ്ങളിലെ ഭരണ നിര്‍വ്വഹണത്തിന് പോലും അവരുടെ പ്രതിബദ്ധത കുറവാണ്’ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ആദ്യം ആദ്യ തരംഗം മറികടന്നിരുന്നു. എന്നാല്‍ ഇത്തവണ വളര്‍ച്ച നിരക്ക് മുമ്പത്തേതിനേക്കാള്‍ വേഗത്തിലാണ്.

‘മഹരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ്, പഞ്ചാബ്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങള്‍ ആദ്യ തരംഗത്തില്‍ നിന്ന് രണ്ടാം തരംഗത്തിലേക്ക് എത്തി. മറ്റു സംസ്ഥാനങ്ങളും ഇതിലേക്ക് നീങ്ങുന്നു. ഇത് എല്ലാവര്‍ക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്’ അദ്ദേഹം പറഞ്ഞു. അതേസമയം നിയന്ത്രണങ്ങളോടുള്ള ജനങ്ങളുടെ അവഗണനയും അദ്ദേഹം ചൂണ്ടിക്കാട്ടി. മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം വീണ്ടും ഓര്‍മ്മിപ്പിച്ചു.

എന്നിരുന്നാലും കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിശോധന വര്‍ദ്ധിപ്പിക്കാനും രോഗ ലക്ഷണങ്ങളില്ലാത്ത രോഗികളെ കണ്ടെത്താനും മുഖ്യമന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. പോസിറ്റീവ് നിരക്ക് അഞ്ചു ശതമാനത്തില്‍ നിന്ന് കുഖയ്ക്കാന്‍ ശ്രമിക്കണം. ‘കോവിഡ് പരിശോധനകള്‍ക്ക്  ശ്രദ്ധ നല്‍കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. 70 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പോസിറ്റീവ് കോസുകളുടെ എണ്ണം ഉയര്‍ന്നതാകട്ടെ എന്നാലും പരമാവധി പരിശോധന നടത്തുക. ശരിയായ സാമ്പിള്‍ ശേഖരണം നടത്തുക എന്നത് പ്രധാനമാണ്’മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി പറഞ്ഞു.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment