Asian Metro News

തുടർച്ചയായ പത്താം ദിനവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

തുടർച്ചയായ പത്താം ദിനവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

തുടർച്ചയായ പത്താം ദിനവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില
April 09
06:50 2021

തിരുവനന്തപുരത്ത് പെട്രോളിന് 92.19 രൂപയും ഡീസലിന് 86.67 രൂപയുമാണ് വില

ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും പെട്രോൾ, ഡീസല്‍ വിലയിൽ മാറ്റമില്ല. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതിനെ തുടർന്ന് രാജ്യത്ത് മാർച്ച് 30നാണ് ഇന്ധനവില അവസാനമായി കുറച്ചത്. അന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയുമാണ് കുറഞ്ഞത്. ഇതിന് മുൻപ് തുടർച്ചയായ നാല് ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപറഷൻ വെബ്സൈറ്റിലെ കണക്ക് പ്രകാരം ഡൽഹിയിൽ പെട്രോളിന് 90.56 രൂപയാണ്. ഡീസലിന് 80.87 രൂപയും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികളും ചരക്ക് കൂലിയും അനുസരിച്ച് ചില്ലറ്റ വിൽപന വിലയിൽ മാറ്റമുണ്ടാകും. പെട്രോളിന്റെ ചില്ലറ വിൽപന വിലയിൽ 60 ശതമാനവും ഡീസലിന്റെ വിലയിൽ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്ര നികുതി. രാജ്യാന്തര വിപണിയിലെ വിലയും വിദേശ വിനിമയ നിരക്കും കണക്കിലെടുത്ത് ഓരോ ദിവസവും ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുക.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)

ഡൽഹി- 90.56/ 80.87

മുംബൈ- 96.98/ 87.96

കൊൽക്കത്ത- 90.77/ 83.75

ചെന്നൈ- 92.58/ 85.88

ബെംഗളൂരു- 93.59/ 85.75

ഹൈദരാബാദ്- 94.16/ 88.20

ഭോപ്പാൽ- 98.58/ 89.13

പട്ന- 92.89/ 86.12

ലഖ്നൗ- 88.85/ 81.27

നോയിഡ- 88.91/ 81.33

കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില (ലിറ്ററിന്)

ആലപ്പുഴ- 90.52/ 85.48

എറണാകുളം- 90.81/ 85.37

ഇടുക്കി- 91.93/ 86.38

കണ്ണൂർ- 90.99/ 86.10

കാസർകോട്-91.56/ 86.10

കൊല്ലം-92.11/ 86.59

കോട്ടയം-91.04/ 85.58

കോഴിക്കോട്- 91.09 /85.66

മലപ്പുറം- 91.23 / 85.79

പാലക്കാട്- 91.76/ 86.27

പത്തനംതിട്ട- 91.69/ 86.20

തൃശൂർ- 91.33/ 85.86

തിരുവനന്തപുരം- 92.19/ 86.67

വയനാട്- 92.09/ 86.53

അന്താരാഷ്ട്ര വിപണികളിൽ, വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ എണ്ണവില നേരിയ തോതിൽ ഉയർന്നു. ഡോളറിന്റെ മൂല്യം കുറഞ്ഞതിന് പിന്നാലെയാണിത്. കൊറോണ വൈറസ് ബാധക്ക് ശേഷം വർധിച്ചുവരുന്ന ഇന്ധന ആവശ്യവുമാണ് വില ഉയരാൻ കാരണം. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചർ ബാരലിന് 7 സെന്റ്, അഥവാ 0.1 ശതമാനം ഉയർന്ന് ബാരലിന് 63.27 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 17 സെന്റ് അഥവാ 0.3 ശതമാനം ഉയർന്ന് ബാരലിന് 59.77 ഡോളറായി.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment