ഇടത് സ്ഥാനാര്‍ഥിയെ തോല്പിക്കാന് ശ്രമിച്ചു; മന്ത്രി തിലോത്തമന്റെ പഴ്സണൽ സ്റ്റാഫ് അംഗത്തെ സി.പി.ഐ പുറത്താക്കി

ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ പി പ്രദ്യുതിനെയാണ് പാർട്ടി പുറത്താക്കിയത്.
ആലപ്പുഴ: മന്ത്രി പി തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയില്‍ നിന്ന് പുറത്താക്കി. ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ പി പ്രദ്യുതിനെയാണ് പാർട്ടി പുറത്താക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങാത്തതിനെ തുടർന്നാണ് നടപടി. ചേര്‍ത്തല മണ്ഡലത്തിലെ സ്ഥാനാര്‍ഥി പി പ്രസാദിനെ തോല്‍പ്പിക്കാൻ പ്രദ്യുത് ആഹ്വാനം നടത്തിയെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കരുവ ലോക്കല്‍ കമ്മിറ്റി യോഗം ചേർന്നാണ് പ്രദ്യുതിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. മന്ത്രി പി തിലോത്തമനും യോഗത്തിൽ പങ്കെടുത്തു.
മന്ത്രി പി തിലോത്തമന്റെ വിശ്വസ്തനായാണ് പ്രദ്യുത് അറിയപ്പെട്ടിരുന്നത്. തിലോത്തമൻ എംഎല്‍എ ആയിരിക്കെ രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രി ആയതോടെ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിക്കുകയായിരുന്നു. തിലോത്തമന്റെ മറ്റ് പേഴ്സണല്‍ അംഗങ്ങള്‍ക്കെതിരേയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment