തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 92.57 രൂപയും ഡീസലിനും 87.02 രൂപയുമാണ്.
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ എട്ടാം ദിവസവും പെട്രോൽ, ഡീസൽ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എണ്ണ കമ്പനികള്‍ അവസാനമായി ഇന്ധന വില കുറച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. ചൊവ്വാഴ്ചയ്ക്ക് മുൻപ് നാലുദിവസം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 90.56 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 80.87 രൂപയും. മുംബൈയിൽ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ് വില.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികൾക്കൊപ്പം ചരക്ക് കൂലിയും ഡീലർ കമ്മീഷനും ചേർത്താണ് ചില്ലറ വിൽപന വില നിശ്ചയിക്കുന്നത്. പെട്രോളിന് 60 ശതമാനവും ഡീസലിന് 54 ശതമാനമവുമാണ് നികുതി ഈടാക്കുന്നത്. രാജ്യാന്തര എണ്ണ വിലയും വിദേശന വിനിമയ നിരക്കും അനുസരിച്ചാണ് എല്ലാ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്പന വില പുതുക്കി നിശ്ചയിക്കുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)
ഡൽഹി- 90.56/ 80.87
മുംബൈ- 96.98/ 87.96
കൊൽക്കത്ത- 90.77/ 83.75
ചെന്നൈ- 92.58/ 85.88
ബെംഗളൂരു- 93.59/ 85.75
ഹൈദരാബാദ്- 94.16/ 88.20
ഭോപ്പാൽ- 98.58/ 89.13
പട്ന- 92.89/ 86.12
ലഖ്നൗ- 88.85/ 81.27
നോയിഡ- 88.91/ 81.33
കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില (ലിറ്ററിന്)
ആലപ്പുഴ- 91.59/ 86.10
എറണാകുളം- 90.81/ 85.37
ഇടുക്കി- 91.75/ 86.20
കണ്ണൂർ- 90.98/ 85.56
കാസർകോട്-91.49/ 86.03
കൊല്ലം-91.87/ 86.37
കോട്ടയം-91.33/ 85.86
കോഴിക്കോട്- 91.05 /85.62
മലപ്പുറം- 91.55 / 86.09
പാലക്കാട്- 92.06/ 86.54
പത്തനംതിട്ട- 91.55/ 86.06
തൃശൂർ- 91.36/ 85.88
തിരുവനന്തപുരം- 92.57/ 87.02
വയനാട്- 92.24/ 86.68
അതേസമയം, രാജ്യാന്തര എണ്ണ വിലയിൽ വർധനവുണ്ടായിട്ടുണ്ട്. ലോകമെമ്പാടും കോവിഡ് വാക്സിൻ വിതരണം വർധിച്ചതും ആഗോള സാമ്പത്തിക വളർച്ച ശക്തമായതുമാണ് വില വർധിക്കാൻ കാരണമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ബ്രെന്റ് ക്രൂഡ് വില 34 സെന്റ് വർധിച്ച് ബാരലിന് 63.08 ഡോളറായി ഉയർന്നു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർ മീഡിയറ്റ് ക്രൂഡ്32 സെന്റ് വർധിച്ച് ബാരലിന് 59.65 ഡോളറായി. യുഎസിൽ തൊഴിൽ അവസരങ്ങൾ രണ്ട് വർഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായതും എണ്ണ വിലക്ക് ശക്തി പകർന്നു. അമേരിക്ക ഉൾപ്പെടെ കോവിഡ് 19നെതിരെ പോരാടാൻ കൂടുതൽ പണം ചെലവിടുന്നത് ആഗോള സാമ്പത്തിക വളർച്ചക്ക് ഊർജം പകരുമെന്ന് അന്താരാഷ്ട്ര നാണയ നിധി അധികൃതർ വ്യക്തമാക്കി.