കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ മേട തിരുവാതിര മഹോത്സവത്തിന് ഇന്നു കൊടിയേറും

കൊട്ടാരക്കര. ശ്രീ മണികണ്ടേശ്വരം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ മേട തിരുവാതിര മഹോത്സവത്തിന് ഇന്ന് 08 ഏപ്രിൽ 2021 വ്യാഴം രാത്രി 7.30 നു കൊടിയേറും. തന്ത്രി മുഖ്യൻ തരണനല്ലൂർ എൻ പി പരമേശ്വരൻ നമ്പൂതിരി പാടിന്റെയും ക്ഷേത്രം മേൽശാന്തി കുറുവട്ടി മഠം കെ ആർ സഞ്ജയൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ തൃക്കൊടിയേറ്റ് നടക്കുക. തുടർന്ന് 8.20നു തിരുവുത്സവ സമാരംഭം കൊല്ലം റൂറൽ പോലീസ് മേധാവി കെ ബി രവി. ഐ പി എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
8.30 നു സുപ്രസിദ്ധ സിനിമ പിന്നണി ഗായകൻ ഡോ കെ എസ് ഹരിശങ്കർ അവതരിപ്പിക്കുന്ന സംഗീത സദസ്സ് . ഏപ്രിൽ എട്ടിനു ആരംഭിക്കുന്ന ഉത്സവം ഏപ്രിൽ 18 ഞായറാഴ്ച തിരു ആറാട്ടോടുകൂടി സമാപിക്കും. എല്ലാ ദിവസവും ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ വൈദ്യുത ദീപലങ്കാരം ഉണ്ടായിരിക്കുന്നതാണ്. ഉത്സവ സംബദ്ധമായ എല്ലാ പരിപാടികളും കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കുമെന്ന് ക്ഷേത്രോ പദേശകസമിതി അറിയിച്ചു
There are no comments at the moment, do you want to add one?
Write a comment