അഞ്ചൽ : ലോട്ടറി കച്ചവടം നടത്തി വന്നിരുന്ന അഞ്ചൽ, ചൂരക്കുളം, ചരുവിള പുത്തൻ വീട്ടിൽ, സന്ധ്യയെ 03.04.2021 പകൽ 10.30 മണിയോടുകൂടി പനച്ചിവിള ജംക്ഷനിൽ വച്ച് സ്കൂട്ടറിൽ എത്തിയ പ്രതികൾ നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി 5000 രൂപ സമ്മാനാർഹമായ ടിക്കറ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിയിൽ നിന്ന് 5000 രൂപ കബളിപ്പിച്ചെടുത്ത കേസിലെ പ്രതികളായ (1) കുണ്ടറ മുളവന, കാഞ്ഞിരോട്, സെന്റ് ജൂഡ് വില്ലയിൽ പാപ്പച്ചൻ മകൻ 37 വയസുള്ള സിജോയ് (2) കുണ്ടറ കെല്ലിന് സമീപം സജീവ് ഭവനിൽ വിജയൻ മകൻ 33 വയസുള്ള സജീഷ് എന്നിവരെ അഞ്ചൽ പോലീസ് അറസ്റാ്റ് ചെയ്തു.
