പത്തനാപുരം : പാതിരിക്കൽ, അരീക്കൽ പടിഞ്ഞാറ്റതിൽ പുത്തൻ വീട്ടിൽ വിജയമ്മ മകൾ 35 വയസുള്ള മിനിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും പരാതിക്കാരിയുടെ ഭർത്താവുമായ തിരുവനന്തപുരം, ആനക്കുടി, പൂപ്പുറത്ത് പുത്തൻ വീട്ടിൽ ശ്രീകുമാർ മകൻ 37 വയസുള്ള ശ്രീകാന്തിനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. മുൻപ് ഭാര്യയെ ഉപദ്രവിച്ചതിനെ തുടർന്ന് ഭാര്യയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും പ്രതിയെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
