കല്‍പ്പറ്റ: ഓട്ടോറിക്ഷ മേഖലയിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിന് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി. എടപ്പട്ടി മുതല്‍ കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ട് വരെയാണ് രാഹുല്‍ഗാന്ധി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തത്.
എടപട്ടിയിലെ ജീവന് ജ്യോതി ഓര്‍ഫനേജ് സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ഓട്ടോറിക്ഷയില്‍ യാത്ര ആരംഭിച്ചത്.
ഓട്ടോറിക്ഷ മേഖലയിലെ നിലവിലെ പ്രതിസന്ധി രാഹുല്‍ഗാന്ധി ഡ്രൈവറോട് ചോദിച്ചറിഞ്ഞു.
എസ്കെഎംജെ സ്കൂളിലെ ഹെലിപാഡില്‍ എത്തിയശേഷം
ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന് രാഹുല്‍ ഗാന്ധി ഓട്ടോറിക്ഷ മേഖലയില്‍ ഉള്ള പ്രതിസന്ധി വിശദമായി ഡ്രൈവര്‍ ശരീഫി നോട് ചോദിച്ചറിഞ്ഞു.
തങ്ങളുടെ പ്രതിസന്ധി കേട്ട് രാഹുല്‍ഗാന്ധി ആശ്ചര്യ പെട്ടെന്ന് ശരീഫ് പറഞ്ഞു. രാജ്യത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞതായും ശരീഫ് പറയുന്നു.
രാഹുല്‍ഗാന്ധി തന്റെ വണ്ടിയില്‍ യാത്ര ചെയ്തതിന്റെ സന്തോഷത്തിലാണ് ശരീഫ് ഉള്ളത്. രാഹുല്‍ഗാന്ധി യോടൊപ്പം സ്ഥാനാര്‍ഥി ടി.സിദ്ദിഖ് കെ.സി വേണുഗോപാല്‍ എന്നിവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തു.
ഇന്ധന വിലവര്‍ദ്ധനവ് കാരണം ഓട്ടോറിക്ഷ മേഖല കടുത്ത പ്രതിസന്ധിയിലാണ്. കൂലി പോലും ലഭിക്കാത്ത സാഹചര്യമാണ് മേഖലയിലുള്ളത്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് ഡ്രൈവര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചത്.
