Asian Metro News

സൗദിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; കർശന താക്കീതുമായി ആഭ്യന്തര മന്ത്രാലയം

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

സൗദിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; കർശന താക്കീതുമായി ആഭ്യന്തര മന്ത്രാലയം

സൗദിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; കർശന താക്കീതുമായി ആഭ്യന്തര മന്ത്രാലയം
April 05
10:12 2021

റിയാദ്: സൗദിയില്‍ കോവിഡ് കേസുകളും മരണങ്ങളും വീണ്ടും വർധിച്ച സാഹചര്യത്തില്‍ നടപടികള്‍ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. കോവിഡ് വർധിക്കുന്ന സാഹചര്യത്തില്‍ യാതൊരു വിധ ദാക്ഷിണ്യവുമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ക്വാറന്‍റൈന്‍ പാലിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെക്കുന്ന മുന്‍കരുതല്‍ നടപടികളും പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷാ വക്താവ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ മാസങ്ങളില്‍ കുറഞ്ഞുവന്ന കോവിഡ് ബാധ വീണ്ടും വർധിക്കുന്നതാണ് കാണുന്നത്. കോവിഡ് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ ചട്ടങ്ങളുടെ ലംഘനമാണ് രോഗബാധയും മരണങ്ങളും ഭയപ്പെടുത്തുന്ന വിധത്തില്‍ വർധിപ്പിക്കുന്നത്. സ്ഥാപനങ്ങളും വ്യക്തികളും മുൻകരുതലുകൾ പാലിക്കുന്നതില്‍ വീഴ്ച തുടരുകയാണ്.പൊതു സ്ഥലങ്ങളില്‍ സുരക്ഷാ ലംഘനങ്ങള്‍ തടയുന്നതിനും മുന്‍കരുതല്‍ ഉറപ്പാക്കുന്നതിനും നടപടികള്‍ തുടരുന്നുണ്ട്.

പൊതു സ്ഥലങ്ങൾ, പാർപ്പിട സമീപസ്ഥലങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവിടങ്ങളില്‍ മുൻകരുതൽ നടപടികൾ ലംഘിക്കുന്നവരെ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്യുന്നുണ്ട്. ഇത് ശക്തമായി തുടരും. കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്ക് തടവും പിഴയും ശിക്ഷ വിധിക്കും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 27000 ലേറെ മുൻകരുതൽ ലംഘനങ്ങളാണ് പിടികൂടിയത്.
നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കർശന നടപടികൾ നടപ്പാക്കാതിരിക്കാൻ. കൊറോണ വൈറസ് തടയുന്നതിനായി നിരവധി സുപ്രധാന കാര്യങ്ങൾ പാലിക്കാൻ ആരോഗ്യ മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെടുന്നു. പ്രതിരോധ കുത്തിവെപ്പ് എടുക്കുക, മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, ഒത്തുചേരലുകള്‍ ഒഴിവാക്കുക, കൈകള്‍ അണുവിമുക്തമാക്കുന്നതിന് പതിവായി കഴുകുക തുടങ്ങിയ നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നത്

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment