Asian Metro News

വയയ്ക്കൽ സോമന്റെ സ്വീകരണ പര്യടനം പൂര്‍ത്തിയായി

 Breaking News
  • പ്രൊജക്ട് അസിസ്റ്റന്റ് നിയമനം കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് ആണ് യോഗ്യത. അല്ലെങ്കില്‍...
  • ഉറവിട മാലിന്യനിർമാർജനം; വാഴൂരിൽ ബയോ കമ്പോസ്റ്റർ ബിൻ വിതരണം തുടങ്ങി കോട്ടയം: ഗാർഹിക ഉറവിട മാലിന്യനിർമാർജനത്തിനായി വാഴൂർ ഗ്രാമപഞ്ചായത്ത് നൽകുന്ന ബയോ കമ്പോസ്റ്റർ ബിന്നിന്റെ വിതരണം ആരംഭിച്ചു. ബോധവൽക്കരണ വീഡിയോ പ്രകാശനവും നടന്നു. ബയോ കമ്പോസ്റ്റർ ബിൻ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ടി.എം. ഗിരീഷ്...
  • തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദ്ദീപ് സിംഗ് പുരിയുമായി സംസ്ഥാനത്തെ വികസന പ്രശ്നങ്ങളും മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു. കേരളം ഇപ്പോൾ നേരിടുന്ന പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് അടൽ മിഷൻ...
  • അഖിലേന്ത്യാ സഹകരണ വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും അഖിലന്ത്യാ സഹകരണ വാരാഘോഷത്തിന്  നവംബർ 14ന് തിരി തെളിയും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നവംബർ 14 ന് സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹ് പതാക...
  • മുല്ലപ്പെരിയാർ : മുൻകരുതലുകൾ തുടരുന്നു ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭ്യമായ മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ മഴക്കാലം...

വയയ്ക്കൽ സോമന്റെ സ്വീകരണ പര്യടനം പൂര്‍ത്തിയായി

വയയ്ക്കൽ സോമന്റെ സ്വീകരണ പര്യടനം പൂര്‍ത്തിയായി
April 04
03:14 2021

കൊട്ടാരക്കര:എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വയയ്ക്കൽ സോമന്റെ സ്വീകരണ പര്യടനം കൊട്ടാരക്കര നഗരസഭയിൽ പൂര്‍ത്തിയായി. ബൈക്ക് റാലിയുടെ അകമ്പടിയോടെ ചന്തമുക്കിലാണ് സ്വീകരണ പരിപാടികള്‍ പൂര്‍ത്തീകരിച്ചത്.നഗരസഭയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയ്ക്ക് ആവേശോജ്വലമായ സ്വീകരണം ലഭിച്ചു.

മണ്ഡലത്തിൽ ഇനി നടത്താനുള്ള കാര്യങ്ങൾ ഏതെല്ലാമാണ്, മാറ്റങ്ങൾ എന്തെല്ലാം വേണം തുടങ്ങിയ കാര്യങ്ങളിലൂന്നിയാണ് സ്വീകരണ സ്ഥലങ്ങളിലെ സ്ഥാനാർത്ഥിയുടെ പ്രസംഗം.കർഷക തൊഴിലാളികളും സ്ത്രീകളും കുട്ടികളും യുവജനങ്ങളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരാണ് ഓരോ സ്വീകരണ യോഗങ്ങളിലും സ്ഥാനാർത്ഥിയെ വരവേറ്റത്. ജനമനസ്സുകളെ തൊട്ട് വോട്ടുറപ്പിച്ചുള്ള സ്വീകരണ പര്യടനം അവസാനിക്കുമ്പോൾ അണികളും വലിയ ആവേശത്തിലാണ്.

രാവിലെ എട്ട് മണിക്ക് മണികണ്ഠൻ ആൽത്തറയിൽ ആരംഭിച്ച സ്വീകരണ പര്യടനം ബി.ജെ.പി ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ആർ.എസ്സ്.എസ്സ് ജില്ലാ സംഘ ചാലക് ആർ.ദിവാകരൻ മുഖ്യപ്രഭാക്ഷണം നടത്തി

കെ.ആർ രാധാക്യഷ്ണൻ, അനീഷ് കിഴക്കേക്കര,രാജഗോപാൽ, അരുൺ കാടാകുളം,അജിത്ത് ചാലൂക്കോണം,രാജീവ് കേളത്ത്,ക്വാളിറ്റി രാമചന്ദ്രൻ, രാജേഷ് കുരുക്ഷേത്ര,ബേബി,ഗിരീഷ് കുമാർ ശ്രീരാജ്,സബിത,ബിനി,പ്രസന്ന ശ്രീഭദ്ര,അമ്പിളി,സുധീഷ്,സുരേഷ് കുമാർ രാജൻ പുലരി,അശ്വിനി,മനോജ്,അഭീഷ് എന്നിവർ നേത്വത്യം നല്കി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment