വോട്ടെടുപ്പ് ദിവസവും തലേന്നും അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും കമ്മീഷന് കോടതിയെ അറിയിച്ചു.
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പി ൽ അരൂര്‍ നിയോജക മണ്ഡലത്തിൽ നിയോജകമണ്ഡലത്തിലെ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏർപ്പെടുത്താൻ സാധിക്കുമോയെന്നു പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം. മണ്ഡലത്തിലെ 39 ബൂത്തുകളിൽ വെബ് കാസ്റ്റിങ് വേണമെന്ന് ആവശ്യപ്പെട്ട് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം. ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളിലെ ഇരട്ടവോട്ട് തടയുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നല്കിയ ഹര്‍ജികളും കോടതി പരിഗണിച്ചു.
ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ വെബ് കാസ്റ്റിങ് നടത്താമെന്ന് ഷാനിമോള്‍ ഉസ്മാന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാടെടുത്തു. കോടതിയും ഹർജിയിലെ ഈ ആവശ്യത്തെ അംഗീകരിച്ചില്ല. തുടര്‍ന്നാണ് അരൂരില്‍ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചത്.
ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളിലെ ഇരട്ടവോട്ട് തടയുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളും കോടതി തീര്‍പ്പാക്കി. തമിഴ്നാട് കേരള അതിര്‍ത്തി മണ്ഡലങ്ങളായ ദേവികുളം പീരുമേട്, ഉടുമ്പന്‍ചോല എന്നീ മണ്ഡലങ്ങളില്‍ തമിഴ്നാട്ടില്‍ നിന്ന് വോട്ടര്‍മാര്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നത് തടയാന്‍ വേണ്ടിയുള്ള കര്‍ശനമായ നടപടികള്‍ ഉണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു. വോട്ടെടുപ്പ് ദിവസവും തലേന്നും അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും കമ്മീഷന് അറിയിച്ചു.
ബൈക്ക് റാലി; അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ പൊലീസ് കേസെടുത്തു
ആലപ്പുഴ: നിർദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയ അമ്പലപ്പുഴയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തു. ഇടതു സ്ഥാനാർതി എച്ച്.സലാമിനെതിരെയാണ് പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം ലംഘിച്ച് ബൈക്ക് റാലി സംഘടിപ്പിച്ചെന്നു കാട്ടി യു.ഡി.എഫ് നല്കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ശനിയാഴ്ച മുതല്‍ പോളിങ് ദിവസം വരെ ബൈക്ക് റാലി സംഘടിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശത്തിനും സംസ്ഥാനത്ത് വിലക്കുണ്ട്. കോവിഡ് രോഗവ്യാപനവും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്തായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം.
തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂർ മുന്നേ ഉച്ചഭാഷിണികൾ നിരോധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്സ്മെന്റുകളോ തിരുവനന്തപുരത്ത് പാടില്ലെന്നാണ് നിർദ്ദേശം. ജില്ലയിലെ ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. ഇവിടെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കും.
തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. ചുമരെഴുത്തുകള്‍, കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ ഈ മേഖലയില്‍ നിയന്ത്രിക്കും. നൂറുമീറ്ററിനുള്ളില്‍ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. സ്ഥാനാര്‍ത്ഥിക്ക് ഒരുവാഹനം, ഇലക്ഷന് ഏജന്റിന് ഒരു വാഹനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുവാഹനം എന്നിവ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം അനുവദിക്കൂ. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാര്‍ഥിയോ ബൂത്ത് ഏജന്റോ ഏര്‍പ്പെടുത്താന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന് ബൂത്തുകള്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.