പുനലൂർ : ഹരിയാന നിർമ്മിത വിദേശ മദ്യവുമായി (1) ആര്യങ്കാവ്, പുളിമൂട്ടിൽ പുത്തൻ വീട്ടിൽ ചന്ദ്രൻ മകൻ 40 വയസുള്ള അനിൽകുമാർ (2) കരവാളൂർ സജൻഭവനിൽ കൊച്ചുകുഞ്ഞ് മകൻ 32 വയസുള്ള സനൽ എന്നിവരെ പുനലൂർ പോലീസ് പിടികൂടി. പ്രതികളിൽ നിന്ന് ഒരു ലക്ഷത്തി നാൽപത്തിയാറായിരം രൂപയും പിടിച്ചെടുത്തു.
