ജില്ലയിൽ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുള്ള വോട്ടെടുപ്പ് പ്രത്യേകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിൽ തുടങ്ങി. വോട്ടെടുപ്പിൻ്റെ ആദ്യ ദിനത്തിൽ 379 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. കൽപ്പറ്റ മണ്ഡലത്തിൽ 152 പേരും, സുൽത്താൻ ബത്തേരിയിൽ 77 പേരും, മാനന്തവാടിയിൽ 150 പേരുമാണ് വോട്ട് ചെയ്തത്.
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്കൂള്‍, മാനന്തവാടി നിയോജക മണ്ഡലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാള്‍, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലാണ് തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുളളത്. ഇന്നും നാളെയും വോട്ടെടുപ്പ് തുടരും. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് വോട്ട് ചെയ്യാനുള്ള സമയം..
