തെന്മല : 30.03.2021 തീയതി രാത്രി 10 മണിയോടു കൂടി തെന്മല പത്തേക്കർ എന്ന സ്ഥലത്ത് വച്ച് മോഷ്ടിച്ച ബൈക്കുമായി മലപ്പുറം ജില്ലയിൽ പെരിയാപുരം എന്ന സ്ഥലത്ത് വിളപ്പിൽ വീട്ടിൽ അബ്ദുള്ള മകൻ 24 വയസ്സുള്ള മുഹമ്മദ് അസറുദീനാണ് തെന്മല പോലീസിന്റെ പിടിയിലായത്. തെന്മല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശാലു.ഡി.ജെ, സി.പി.ഒ. അനൂപ്, രാജേഷ് ചന്ദ്രൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
