അഞ്ചൽ : അഞ്ചൽ കരുകോൺ, എരുവേലിക്കൽ ചരുവിള പുത്തൻ വീട്ടിൽ പരീതുമ്മ മകൾ 65 വയസുള്ള കുത്സംബീവിയെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കൊല്ലം റൂറൽ ലഹരിവിരുദ്ധസ്കോഡിന്റെ നേതൃത്വത്തിൽ പിടികൂടി. പ്രതിയിൽ നിന്നും അര കിലോ കഞ്ചാവ് പിടികൂടി. അഞ്ചൽ കേന്ദ്രീകരിച്ച് പ്രതി കുറച്ച് നാളുകളായി കഞ്ചാവ് കച്ചവടം നടത്തുന്നുണ്ട് എന്ന വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്ന് പോലീസ് പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. അഞ്ചൽ സി.ഐ.സിജുനാഥ്, സ്കോഡ് അംഗങ്ങളായ ശിവശങ്കരപിള്ള, അജയകുമാർ, അനിൽകുമാർ, രാധാകൃഷ്ണപിള്ള, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മഹേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ റീന സൈബർസെൽ ഉദ്യോഗസ്ഥരായ വിബു.എസ്.വി, മഹേഷ്മോഹൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
