അലംഭാവം കാണിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതി കൂടുതൽ മോശമായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കോവിഡിനെതിരെയുള്ള കർശന നടപടികൾ “ഇപ്പോൾ തന്നെ” സ്വീകരിക്കണമെന്നും ഒരു സംസ്ഥാനങ്ങളും അലംഭാവം കാണിക്കരുതെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം 1.2 കോടിയാണ്. യുഎസ്, ബ്രസീൽ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇന്ത്യയിലാണ്. രാജ്യത്ത് കോവിഡ് കേസുകളിൽ നിലവിലുണ്ടാകുന്ന വർധനവ് ഇപ്പോൾ തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചില്ലെങ്കിൽ ആരോഗ്യ സംവിധാനത്തെ തകിടം മറിക്കുമെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു.
പൊതു ഇടങ്ങളിലും ചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങളുടെ തിരക്ക് കൂടുന്നതും ജാഗ്രതയില്ലാതെ കോവിഡ് നിർദേശങ്ങൾ പാലിക്കാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകളുടെ എണ്ണം 56,211 ആണ്.
സംസ്ഥാനങ്ങൾ മാസ്ക് നിർബന്ധമാക്കുകയും സാമൂഹിക അകലം ഉറപ്പു വരുത്തണമെന്നും പറഞ്ഞ ആരോഗ്യ സെക്രട്ടറി പരിശോധനകളുടെ എണ്ണം കൂട്ടാനും ട്രേസിങ്, ക്വാറന്റീൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും പറയുന്നു. ഇതിൽ അലംഭാവം കാണിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. Covid 19 | സംസ്ഥാനത്ത് ഇന്ന് 2389 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.0 –Covid 19 | സംസ്ഥാനത്ത് ഇന്ന് 2389 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08
ആരോഗ്യപ്രവർത്തകരുടെ ശക്തമായ മുന്നറിയിപ്പ് നിലനിൽക്കേ തന്നെ പ്രധാനമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും പാർട്ടികളുമെല്ലാം പതിനായിരക്കണക്കിന് ആളുകൾ ഒത്തു ചേരുന്ന റാലികളും യോഗങ്ങളുമാണ് വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്നത്. കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞ ആഴ്ച്ച ആരംഭിച്ചു. അടുത്ത മാസം വരെ തെരഞ്ഞെടുപ്പ് നീണ്ടു നിൽക്കുകയും ചെയ്യും. കേരളത്തിലടക്കം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോവിഡ് കേസുകളിൽ കുത്തനെയുള്ള വർധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആരോഗ്യപ്രവർത്തകരുടെ ശക്തമായ മുന്നറിയിപ്പ് നിലനിൽക്കേ തന്നെ പ്രധാനമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും പാർട്ടികളുമെല്ലാം പതിനായിരക്കണക്കിന് ആളുകൾ ഒത്തു ചേരുന്ന റാലികളും യോഗങ്ങളുമാണ് വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്നത്. കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞ ആഴ്ച്ച ആരംഭിച്ചു. അടുത്ത മാസം വരെ തെരഞ്ഞെടുപ്പ് നീണ്ടു നിൽക്കുകയും ചെയ്യും. കേരളത്തിലടക്കം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോവിഡ് കേസുകളിൽ കുത്തനെയുള്ള വർധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിമാനത്താവളങ്ങളിൽ മാസ്ക്ക് ധരിക്കാതിരുന്നാൽ കനത്ത പിഴ; 15 യാത്രക്കാർക്ക് മൂന്നു മാസം യാത്രാവിലക്ക്
കേരളത്തിൽ കഴിഞ്ഞ ദിവസം, 2389 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 58,557 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,31,09,437 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,32,355 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,28,494 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3861 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 498 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആകെ 353 ഹോട്ട് സ്പോട്ടുകളാണ് കേരളത്തിലുള്ളത്.