യുവതിയുടെ അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. ഗൈനക്കോളജിസ്റ്റ് ഡോക്ടർ . എൻ. ആർ. റീനയുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ അനസ്തറ്റിസ്റ്റുമാരായ ഡോക്ടർ . സജീവ് , ഡോക്ടർ. മനു എന്നിവരും ഗൈനക്കോളജിസ്റ്റ് ഡോക്ടർ രശ്മിയും സ്റ്റാഫ് നഴ്സുമാരായ റീജ, രമ്യ എന്നിവരും പങ്കെടുത്തു. സുഖം പ്രാപിച്ചു വരുന്ന രോഗിയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ഹാർമോണിക് സ്കാൽപൽ, വെസ്സൽ സീലിംഗ് സിസ്റ്റം തുടങ്ങിയ ആധുനിക ഉപകരണങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് പുതുതായി ലഭിച്ചതിനാൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യാനാകും എന്ന് സൂപ്രണ്ട് dr സുനിൽ കുമാർ അറിയിച്ചു.
ജനറൽ സർജറി വിഭാഗത്തിൽ ഡോക്ടർ വിനുവിൻ്റെ നേതൃത്വത്തിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ കഴിഞ്ഞ രണ്ടു മാസമായി നടന്നു വരുന്നുണ്ട്.
