ശാസ്താംകോട്ട : 11.03.2021 രാത്രി പത്ത് മണിയോടുകൂടി ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന പടിഞ്ഞാറേകല്ലട, കണത്താർകുന്നം തുണ്ടിൽ കിഴക്കതിൽ വീട്ടിൽ ബിജുകുമാറിനെ തടഞ്ഞ് നിർത്തി ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ ശാസ്താംകോട്ട, കണത്താർകുന്നം, പൂഞ്ചോലയിൽ, മനോഹരൻ മകൻ മക്കു എന്ന് വിളിക്കുന്ന 27 വയസുള്ള ഷാരോണിനെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. വാദിയുടെ അനുജൻ പ്രതിക്കെതിരെ പോലീസിൽ പരാതി നൽകിയതാണ് വിരോധകാരണം.
