എൽഡിഎഫ് ഉറപ്പെന്ന് ഏഷ്യാനെറ്റ്-സീ ഫോർ സർവേ രണ്ടാംഘട്ട സർവേ; 91 സീറ്റുകൾ വരെ നേടും

കേരളത്തിൽ എൽ.ഡി.എഫ് വൻഭൂരിപക്ഷത്തിൽ ഭരണത്തിൽ തിരികെ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോർ പ്രീ പോൾ സർവേ രണ്ടാം ഭാഗത്തിന്റെ ഫലം. സംസ്ഥാനത്തെ 42 ശതമാനം വോട്ടുകൾ നേടി 82 മുതൽ 91 സീറ്റുകൾ വരെ എൽ.ഡി.എഫിന് ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 37 ശതമാനം വോട്ടായിരിക്കും ലഭിക്കുകയെന്നും പ്രവചനം ഉണ്ട്.
46 മുതൽ 54 വരെയാണ് യു.ഡി.എഫിന് സീറ്റുകൾ ലഭിക്കുകയെന്നുമാണ് സർവേ പ്രവചനം. ബി.ജെ.പിക്ക് 18 ശതമാനം വോട്ടുകളാണ് ലഭിക്കുകയെന്നും സർവേ ഫലത്തിൽ പറയുന്നുണ്ട്.
കേരളത്തെ ഇനി ഏത് മുന്നണി ഭരിക്കണമെന്ന ചോദ്യത്തിന് എൽ.ഡി.എഫിനാണ് മുൻതൂക്കം പുരുഷൻമാരിൽ 41 ശതമാനം പേരും വനിതകളിൽ 43 ശതമാനം പേരും എൽ.ഡി.എഫിനെ പിന്തുണച്ചു.
യു.ഡി.എഫിന് പുരുഷന്മാരിൽ 36 ശതമാനം പേരുടെയും സ്ത്രീകളിൽ 39 ശതമാനം പേരുടെയും പിന്തുണയാണ് ഉള്ളത്. എൻ.ഡി.എയ്ക്ക് പുരുഷന്മാരിലും സ്ത്രീകളിലും യഥാക്രമം 19 ശതമാനത്തിന്റെയും 16 ശതമാനത്തിന്റെയും പിന്തുണയാണ് ഉള്ളത്.
There are no comments at the moment, do you want to add one?
Write a comment