ആമസോണിൽ മൊബൈൽ ഫോണുകൾക്ക് എസ്ബിഐയുടെ ഓഫർ ലഭിക്കുന്ന അവസാന തീയതി ഇന്ന് ആണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് ആമസോണിൽ മൊബൈൽ ഫോണുകൾക്ക് വമ്പൻ വിലക്കുറവ്. എസ് ബി ഐ കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ആമസോണിൽ നിന്ന് ഐഫോൺ, സാംസങ്, റെഡ്മി, വൺ പ്ലസ്, ഓപ്പോ, വിവോ, എൽജി, നോക്കിയ തുടങ്ങി വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ 40 ശതമാനം വരെ വില കിഴിവിൽ വാങ്ങാം.
എസ് ബി ഐ ഉപഭോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഇളവ് ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ച് ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കും. ഒരു കാർഡിലെ ഏറ്റവും കുറഞ്ഞ ഇടപാട് 5,000 രൂപയായിരിക്കണമെന്ന് എസ് ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.
ഓഫറുകൾ ലഭിക്കാൻ എസ് ബി ഐ ഉപയോക്താക്കൾ യോനോ എസ് ബി ഐയിൽ കയറി “Best Offers” വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആമസോൺ ഓപ്ഷൻ തെരഞ്ഞെടുത്ത് ആമസോണിലെ മൊബൈൽ വിഭാഗത്തിൽ നിന്ന് ഷോപ്പിംഗ് നടത്താം. എസ് ബി ഐ കാർഡ് ഉപയോഗിക്കുന്നവർക്ക് നോ കോസ്റ്റ് ഇ എം ഐയും ലഭിക്കും.എസ് ബി ഐ കാർഡ് ഉപയോക്താക്കൾക്ക് പുതുതായി പുറത്തിറക്കിയ സാംസങ് ഗാലക്സി എം 12 10,999 രൂപയ്ക്ക് വാങ്ങാം. റെഡ്മി നോട്ട് 10 ന് 11,999 രൂപയ്ക്ക് വാങ്ങാം. റെഡ്മി 9ന്റെ വില 8,799 രൂപയാണ്. വൺപ്ലസ് നോർഡ് 5 ജിയുടെ ഓഫർ വില 29,999 രൂപയാണ്. സാംസങ് ഗാലക്സി എം 31 – 18,499 രൂപ, റെഡ്മി നോട്ട് 9 – 10,999 രൂപ, റെഡ്മി 9 പവർ – 10,499 രൂപ, സാംസങ് ഗാലക്സി എം 51 – 21,749, വൺപ്ലസ് 8 ടി 5 ജി – 42,999 രൂപ , ഐഫോൺ മിനി – 67,100 രൂപ, സാംസങ് ഗാലക്സി എം 02 – 7,499 രൂപ, വൺ പ്ലസ് 8 പ്രോ 5 ജി – 54,999 രൂപ, സാംസങ് ഗാലക്സി എം 21 – 13,999 രൂപ, സാംസങ് ഗാലക്സി എം 02 – 8,999 രൂപ, റെഡ്മി നോട്ട് 9 പ്രോ മാക്സ് – 14,999 രൂപ , സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് – 27,999 രൂപ, ഓപ്പോ എ 31 – 9,990 രൂപ, റെഡ്മി നോട്ട് 9 പ്രോ – 12,999 രൂപ, റെഡ്മി 9 എ – 6,799 രൂപ, വോവോ വൈ 91 – 7,490 രൂപ, വിവോ വൈ 11 – 8,990 രൂപ, എൽജി ഡബ്ല്യു 41 – 12,990 രൂപ, ഓപ്പോ എ 15 – 11,490 രൂപ, സാംസങ് ഗാലക്സി എ 12 – 12,999 രൂപ, ഓപ്പോ എ 15 – 9,990 രൂപ, സാംസങ് ഗാലക്സി എം 11 – 10,999 രൂപ, ഓപ്പോ എ 11 – 8,490 രൂപ, നോക്കിയ 3.4 – 11,999 രൂപ, വിവോ വൈ 12 എസ് – 9,990 രൂപ, വിവോ വൈ 20 – 11,490 രൂപ എന്നിങ്ങനെയാണ് മറ്റ് ഫോണുകളുടെ ഓഫർ വില.
എസ് ബി ഐ കാർഡ് ഉപയോക്താക്കൾക്ക് 21,999 രൂപയ്ക്ക് എംഐ10i ഉം ഓപ്പോ എഫ് 19 25,990 രൂപയ്ക്കും ലഭിക്കും. സാംസങ് ഗാലക്സി എ 32ന്റെ ഓഫർ വില 21,999 രൂപയാണ്, ഓപ്പോ എഫ് 19 പ്രോ – 21,490 രൂപ, വിവോ വി 20 – 22,990 രൂപ, വിവോ വി 20 എസ്ഇ – 19,990 രൂപ, ഓപ്പോ എഫ് 17 – 16,990, വിവോ വൈ 51 – 17,990 രൂപ, വിവോ വൈ 31 – 16,490 രൂപ, ഓപ്പോ എ 52 – 14,990 രൂപ, ഓപ്പോ എ 53 – 12,990 രൂപ, വിവോ വൈ 30 – 13,990 രൂപ എന്നിങ്ങനെയാണ് മറ്റ് ഓഫർ നിരക്കുകൾ.
എസ് ബി ഐ കാർഡ് ഉപയോക്താക്കൾക്ക് ഐഫോൺ 11 പ്രോ മാക്സ് 94,900 രൂപയ്ക്കും ഐഫോൺ 12 1,19,900 രൂപയ്ക്കും സാംസങ് ഗാലക്സി എസ് 21 81,999 രൂപയ്ക്കും വൺ പ്ലസ് 8 പ്രോ 54,999 രൂപയ്ക്കും ലഭിക്കും. സാംസങ് എ 72 ഓഫർ നിരക്ക് 41,999 രൂപയും സാംസങ് ഗാലക്സി നോട്ട് 20 അൾട്രായുടെ വില 1,04,999 രൂപയും എംഐ 10 ടി പ്രോയുടെ വില 37,999 രൂപയും ഐഫോൺ 12 മിനിയുടെ വില 67,100 രൂപയുമാണ്.
ആമസോണിൽ മൊബൈൽ ഫോണുകൾക്ക് എസ്ബിഐയുടെ ഓഫർ ലഭിക്കുന്ന അവസാന തീയതി ഇന്ന് ആണ്.