Asian Metro News

അറിയേണ്ടതെല്ലാം അറിയാം : വോട്ട് കുഞ്ഞപ്പനും തെരഞ്ഞെടുപ്പ് ഡ്യൂട്ടി

 Breaking News
  • അഭിമന്യു കൊലപാതകം : ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി ആലപ്പുഴ: വള്ളിക്കുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു വിനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി. എറണാകുളത്തു പാലാരിവട്ടം പോലീസ്‌സ്റ്റേഷനിലാണ് സഞ്ജയ് ജിത്തു കീഴടങ്ങിയത് . ഇയാൾ ഉൾപ്പടെ കേസിൽ അഞ്ച്‌ പ്രതികൾ ഉണ്ടെന്നാണ് സൂചന.അഭിമന്യുവിന്റെ മൃതദേഹം വെള്ളിയാഴ്‌ച...
  • ഇന്ത്യയിൽ പ്രതിദിനം കോവിഡ് മരണംഉയരുമെന്ന് പഠന റിപ്പോർട്ടുകൾ ന്യൂഡൽഹി :രാജ്യത്തു പ്രതിദിനം കോവിഡ് മരണനിരക്കുകൾ 2300 വരെ ആകാമെന്ന് പഠനറിപ്പോർട്ട് . ലാൻഡ്‌സെറ് കോവിഡ് -19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്‌സ് ആണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയായിരിക്കും മരണനിരക്ക് ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ ടയർ 2,3 നഗരങ്ങളിൽ ആണ്...
  • സനുവിനെ കണ്ടെത്താനാകാതെ പോലീസ്! താമസക്കാരിലെ ചിലരുടെ മൊഴിയിലെ വൈരുധ്യം; വീണ്ടും ചോദ്യംചെയ്തു് കൊച്ചി:മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ (13 ) പിതാവ് സനുമോഹനെ കണ്ടെത്താനാകാതെ പോലീസ് ,അന്വേഷണം തുടരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴ്‌ചകൾ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചന് കൈമാറാനും സാധ്യത ഉണ്ട്. അതിനിടയിൽ സനുമോഹൻ താമസിച്ചിരുന്ന...
  • കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം : സിപിഎം പ്രവർത്തകന് പരിക്ക് ഗുരുതതരം . കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം സിപിഎം പ്രവർത്തകൻറെ രണ്ടു കൈപ്പത്തികളും അറ്റു.ഗുരുതരമായ പരിക്കുകളോടെ കതിരൂർ നാലാം മയിൽ സ്വദേശി നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കതിരൂർ നാലാം മൈലിൽ വീടിനോടു ചേര്ന്നുള്ള പടക്കനിർമ്മാണത്തിനിടയിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മറ്റൊരു സിപിഎം...
  • നൈജീരിയയിൽ പ്രീസ്കൂളിൽ തീപിടത്തം :20 കുട്ടികൾ മരിച്ചു മിയാമി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ മരിച്ചു. ഏഴു വയസ്സിനും പതിമൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.ചൊവ്വാഴ്‌ച 4 മണിയോടെയാണ് സംഭവം.വൈക്കോൽകൊണ്ടുനിർമ്മിച്ച സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടിത്തം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.സ്കൂൾ ഗ്രൗണ്ടിലൂടെടെയാണ് തീപിടിത്തം...

അറിയേണ്ടതെല്ലാം അറിയാം : വോട്ട് കുഞ്ഞപ്പനും തെരഞ്ഞെടുപ്പ് ഡ്യൂട്ടി

അറിയേണ്ടതെല്ലാം അറിയാം : വോട്ട് കുഞ്ഞപ്പനും  തെരഞ്ഞെടുപ്പ് ഡ്യൂട്ടി
March 30
04:53 2021

കാലം മാറി. ബാലറ്റ് പെട്ടിക്ക് പകരം വോട്ടിങ്ങ് യന്ത്രങ്ങളെത്തി. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയും അടിമുടി മാറുകയാണ്. സാങ്കേതികയുടെ മുന്നേറ്റത്തില്‍ റോബോട്ടിനും ഇനി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ജില്ലയില്‍ വോട്ടര്‍ ബോധവത്കരണത്തിന് ഇതാദ്യമായി വോട്ട് കുഞ്ഞപ്പന്‍ റോബോട്ടും നാട്ടിലിറങ്ങി. വയനാട് എഞ്ചിനീയറിങ്ങ് കോളേജാണ് വോട്ട് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 15.0 എന്ന പേരില്‍ കുഞ്ഞന്‍ റോബോട്ടിനെ കളത്തിലിറക്കിയത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ രൂപ സാദൃശ്യമുള്ള റോബോട്ട് വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളെല്ലാം പറഞ്ഞു തരും. ഇവയെല്ലാം ആനിമേഷന്‍ രൂപത്തില്‍ സ്‌കരീനില്‍ യഥസമയം തെളിയുകയും ചെയ്യും. പൊതു ഇടങ്ങളില്‍ വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ചാറ്റ് ബോര്‍ഡ് എന്ന സംവിധാനവും റോബോട്ടിലുണ്ട്. സ്വീപ് വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യാനുള്ള ക്യു ആര്‍ കോഡും കുഞ്ഞപ്പനില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വയനാട് എഞ്ചിനീയറിങ്ങ് കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ.അനിത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.എം.അനസ്, അദ്ധ്യാപകരായ സി.ജെ.സേവ്യര്‍, ആര്‍.വിപിന്‍രാജ്, കെ.പി.മഹേഷ്, വിദ്യാര്‍ഥികളായ എജുലാല്‍, അവിന്‍ബാബു എന്നിവരടങ്ങുന്ന സംഘമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ റോബോട്ട് നിര്‍മ്മിച്ചത്. ചാര്‍ജ്ജ് ചെയ്താല്‍ മണിക്കുറുകളോളം തെരഞ്ഞെടുപ്പ് സേവനത്തിന് കുഞ്ഞപ്പന്‍ തയ്യാറാണ്. കരുത്തുറ്റ ജനാധിപത്യ ത്തിന് വിപുലമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വീപ്പ് വിവിധ പരിപാടികള്‍ ജില്ലയില്‍ ഇതിനകം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ആദിവാസി മേഖലയിലടക്കം വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ വോട്ട് കുഞ്ഞപ്പനും ഇനി തിരക്കിട്ട ജോലി തിരക്കിലായിരിക്കും. കളക്ട്രേറ്റില്‍ നടന്ന ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വോട്ട് കുഞ്ഞപ്പനെ ജോലിയില്‍ ചേര്‍ത്തു. അസി.കളക്ടര്‍ ഡോ.ബല്‍പ്രീത് സിങ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ മുരളീധരന്‍ നായര്‍, ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസര്‍ സുഭദ്രാ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചിത്രം. വോട്ട് കുഞ്ഞപ്പനെ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പരിചയപ്പെടുന്നു

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment