കൊട്ടാരക്കര. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ മഴയിൽ പ്ലാവ് റോഡിനു കുറുകെ ഒടിഞ്ഞു വീണു നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നു . അവണൂർ മാമൂട്ടിൽ വിളയിൽ ഭാഗം റോഡിനു കുറുകെ ആണ് മരം വീണത്. ഈ ഭാഗത്തേക്കുള്ള ഗതാഗതവും വൈദ്യുതി ബന്ധവും മുടങ്ങിയിട്ടുണ്ട്. ഫയർ ഫോഴ്സ് എത്തി മരം നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വൈദ്യുത വിഭാഗത്തിന് വൻ നഷ്ടം ഉണ്ടായിട്ടുണ്ട്


