ഇന്നലെ 25/03/2021 ന് NH66 വവ്വാകാവ് jn. ൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പരിക്കേറ്റ രോഗിയുമായി പോയ ആംബുലൻസ് റെഡ് സിഗ്നൽ അവഗണിച് ksrtc ബസ്സുമായി കൂട്ടിയിടിച്ചു ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് ഇന്ന് 26/03/2021 വൈകിട്ട് 5.00മണിക്ക് കൊട്ടിയം jn. ൽ മദ്യപിച്ചു വാഹനമോടിച്ച വിശാഖ് (26) ഓട്ടോറിക്ഷയിൽ ഇടിച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് പറ്റി. KL 20 C 3650 എന്ന ആംബുലൻസ് മൃതദേഹവുമായി പോകവേ ആണ് അപകടത്തിൽ പെട്ടത്. പ്രതിയെ കൊട്ടിയം പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ കുറച്ചു നാൾ മുൻപ് ചവറ കൊറ്റംകുളങ്ങര ആംബുലൻസ് മറിഞ്ഞുണ്ടായ അപകട സമയത്തും പ്രസ്തുത ആംബുലൻസിന്റെ ഡ്രൈവർ ആയിരുന്നു.
ആംബുലൻസുകളുടെ അപകട പറമ്പരകൾക്കെതിരെ കൊല്ലം മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള എൻഫോഴ്സ്മെന്റ് ടീം ജില്ലയിലെ ആംബുലൻസ് ഓണർമാരുടെയും ഡ്രൈവർ മാരുടെയും ലിസ്റ്റ് തയ്യാറാക്കുകയും അവർക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നതിനിടെയാണ് ഈ അപകടങ്ങൾ.
