തൃശൂർ, ഭാരതപ്പുഴ സംരക്ഷണം എന്നത് കേരളത്തിന്റെ തന്നെ സംരക്ഷണമാണെന്നും ഈ നദിയുടെ നാശം മുന്ന് ജില്ലകളെ പൂർണ്ണമായും നശിപ്പിക്കുമെന്നും പ്രമുഖ പരിസ്ഥിതി – സാമുഹ്യ ശാസ്ത്രജ്ഞനായ ഐ.ഷന്മുഖദാസ് അഭിപ്രായപ്പെട്ടു. ഭാരതപ്പുഴ സംരക്ഷിക്കുക, മണലെടുപ്പ് അവസാനിപ്പിക്കുക, നദീജലം മലിനപ്പെടുത്താതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൃശ്ശൂർ ജലസേചനവകുപ്പ് സുപ്രണ്ടിംഗ് എഞ്ചിനിയുടെ ഓഫീസ് കവാടത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് പ്രളയവും കേരളത്തിലെ സാധാരണ ജനങ്ങൾക്ക് വലിയ പാഠങ്ങൾ നൽകിയെങ്കിലും ഭരണകർത്താക്കളേയോ ഉദ്യോഗസ്ഥ വ്യന്ദത്തേയോ ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ. സഹദേവൻ പറഞ്ഞു.
കേരള നദീസംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സമര സമിതി കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത് സ്വാഗതം പറഞ്ഞു, ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി സി രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി, കെ.കെ. ദേവദാസ്, പ്രൊഫ. ഗോപാലകൃഷ്ണ മൂർത്തീ, ഏലൂർ ഗോപിനാഥ് , ടി.എൻ പ്രതാപൻ, വിനോദ് ചോലപറമ്പിൽ, ആർ ജി ഉണ്ണി, കെ.എ.ഷുക്കൂർ, എസ്. ഉണ്ണികൃഷ്ണൻ തണൽ വേദി, ജയപ്രകാശ് ഒളരി, കെ.രാജൻ, ഇ കെ അലി ഓങ്ങലൂർ, സുബീഷ് ഇല്ലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
