നിയമസഭ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ നേരിട്ടോ അല്ലെങ്കില്‍ ഇലക്ഷന് ഏജന്റ് മുഖേനെയോ എക്സപെന്‍ഡിച്ചര്‍ രജിസ്റ്റര്‍ പരിശോധനക്ക് ഹാജരാകണമെന്ന് വരണാധികാരി അറിയിച്ചു.
മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് എക് സ്പെന്ഡിച്ചര് ഒബ്സര്‍വ്വറുടെ ഓഫീസില്‍ മാര്‍ച്ച് 26, 31, ഏപ്രില്‍ 4 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയുള്ള സമയത്താണ് രജിസ്റ്റര്‍ ഹാജരാകേണ്ടത്.