ദേവാലയങ്ങളിലെത്തി അനുഗ്രഹാശിസുകളേറ്റുവാങ്ങി സിദ്ദിഖിന്റെ പ്രചരണം
കല്‍പ്പറ്റ: നിറപുഞ്ചിരിയോടെ, ഒപ്പമുണ്ടാകുമെന്ന ഉറപ്പുമായി കല്‍പ്പറ്റ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന്റെ പ്രചരണം തുടരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ കല്‍പ്പറ്റ മണ്ഡലത്തിലെ കൈസ്ത്രവദേവാലയങ്ങളിലെത്തി വൈദികരെയും വിശ്വാസികളെയും കണ്ട് സിദ്ദിഖ് വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ ഏഴരയോടെ കല്‍പ്പറ്റ തിരുഹൃദയ ദേവാലയത്തില്‍ നിന്നായിരുന്നു തുടക്കം. ഞായറാഴ്ചയായതിനാല്‍ നിരവധി വിശ്വാസികളാണ് പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ക്കായി എത്തിയിരിക്കുന്നത്. എല്ലാവരെയും കണ്ട് അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. തിരുഹൃദയ ദേവാലയത്തിലെ സന്ദര്‍ശനത്തിന് ശേഷം ചുണ്ടേല്‍ സെന്റ് ജൂഡ് ദേവാലയം, വൈത്തിരിയിലെ സെന്റ് ജോസഫ്സ് ദേവാലയം, സെന്റ്മേരീസ് ദേവാലയം, ചാരിറ്റിയിലെ സെന്റ് ജോര്‍ജ് ദേവാലയം എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തി. ദേവാലയങ്ങളിലെ വൈദികരെയും വിശ്വാസികളെയും നേരില്‍ കണ്ട് അദ്ദേഹം ഏറെ നേരം സംസാരിച്ചു. പ്രാര്‍ത്ഥനകളും അനുഗ്രഹാശിസുകളും ഏറ്റുവാങ്ങിയാണ് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് അദ്ദേഹം യാത്ര തുടര്‍ന്നത്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ സിദ്ദിഖിന് എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏത് പ്രതിസന്ധിഘട്ടത്തിലും കൂടെയുണ്ടാകുമെന്ന ഉറപ്പ് നല്‍കിയാണ് ദേവാലയങ്ങളില്‍ നിന്നും അദ്ദേഹം മടങ്ങിയത്. ദേവാലയങ്ങള്‍ക്കൊപ്പം കല്പ്പറ്റയിലെയും വൈത്തിരിയിലെയും വിവിധ കോണ്‍വെന്റുകളിലും സിദ്ദിഖെത്തി. വെള്ളാരംകുന്ന് ക്രിസ്തുരാജ കോണ്‍വെന്റ്, ചുണ്ടേല്‍ സെന്റ് ജൂഡ് കോണ്‍വെന്റ്, ചേലോട് ആശുപത്രി കോണ്‍വെന്റ്, എച്ച് ഐ എം കോണ്‍വെന്റ് എന്നിവിടങ്ങളിലെത്തിയ സിദ്ദിഖ് കന്യാസ്ത്രീകളെയടക്കം കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. മുതിര്‍ന്ന സിസ്റ്റേഴ്സിനെയടക്കം കണ്ട് വോട്ട് തേടിയ സിദ്ദിഖ് അവരുടെ അനുഗ്രഹാശിസുകളും ഏറ്റുവാങ്ങി. ദേവായങ്ങളില് നിന്നും, കോണ്‍വെന്റുകളില്‍ നിന്നും വിശ്വാസികളടക്കമുള്ളവര്‍ അദ്ദേഹത്തിന് വിജയാശംസകള്‍ നേര്‍ന്നു. യു ഡി എഫ് നേതാക്കളായ ബിനുതോമസ്, എ എ വര്‍ഗീസ്, സലീം മേമന, പി വി ആന്റണി, ഉണ്ണികൃഷ്ണന്, ഷെഹീര്‍, പൗലോസ് തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
