ഗ്രൂപ്പ് കളി ഇനിയും തുടർന്നാൽ കേരളത്തിൽ കോൺഗ്രസ് എന്നൊരു പാർട്ടിയുണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പ്രവർത്തകരുടെ കുറൂം പ്രതിബദ്ധതയും കോൺഗ്രസിനോടായിരിക്കണം, വ്യക്തികളോടാകരുതെന്നും ഉണ്ണിത്താൻ പറഞ്ഞു.
കോൺഗ്രസിനേക്കാൾ കൂടുതൽ വ്യക്തികളെ സ്നേഹിച്ചതിന്റെ പരിണതഫലമാണ് ഇന്ന് കോൺഗ്രസ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കോൺഗ്രസിൽ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ല. ശരീരം കോൺഗ്രസിലും മനസ്സ് ബിജെപിയിലും കൊടുത്ത കുറേ ആളുകളുണ്ട്. അവർ പോകും.
കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് നിൽക്കുന്ന ഒരാളും കോൺഗ്രസ് വിടില്ല. അവസരവാദികൾ, സ്ഥാനമോഹികളൊക്കെയാണ് ഇപ്പോൾ പോകുന്നത്. ഒരു പോർമുഖത്ത് നിൽക്കുമ്പോൾ വിജയസാധ്യത മങ്ങിയെന്ന് സുധാകരനെ പോലെയുള്ളവർ പറയരുതെന്നും ഉണ്ണിത്താൻ പറഞ്ഞു.