കൊട്ടാരക്കര : മൈലം വില്ലേജിൽ ആക്കാവിള മുറിയിൽ കാഷ്യൂ ഫാക്ടറിക്ക് സമീപം ബിജോയ് ഭവനിൽ ബാബുവിനെയും ഭാര്യയെയും ആക്രമിച്ച കേസിലെ പ്രതികളായ രണ്ടു പേരെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം രതീഷ് ഭവനിൽ മോഹനൻ മകൻ 32 വയസ്സുള്ള രഞ്ജുവിനെയും , കൊട്ടാരക്കര മൈലം ആക്കാവിള ദേവിക വിലാസത്തിൽ മണിയൻ മകൻ 40 വയസ്സുള്ള ഷിനുവിനേയും കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. പൊതുനിരത്തിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തമാണ് പ്രതികൾ ദമ്പതികളെ ആക്രമിച്ചത്
