ഉജ്ജ്വല റാലിയോടെ കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് പഞ്ചായത്ത് കണ്വെന്നുകള്ക്ക് സമാപനം
മേപ്പാടി: കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദീഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പഞ്ചായത്ത് കണ്വെന്നുകള്ക്ക് ഉജ്ജ്വല റാലിയോടെ മേപ്പാടിയില്‍ സമാപനം. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും കല്‍പ്പറ്റ നഗരസഭയിലും പ്രചരണ കണ്വെന്ഷന് പൂര്‍ത്തിയാക്കിയ യു.ഡി.എ ഫ് പ്രചരണത്തില്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.
ഇടതുസര്‍ക്കാര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ വഞ്ചിച്ചുവെന്ന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി കുറ്റപ്പെടുത്തി. സ്ത്രീസുരക്ഷയെ കുറിച്ച് പറയുന്നവര്‍ വാളയാര്‍ അമ്മയുടെ അവസ്ഥയെ കുറിച്ച് മിണ്ടുന്നില്ല. പി എസ് സിക്ക് കഷ്ടപ്പെട്ട് പഠിച്ചവര്‍ക്ക് ജോലി കിട്ടുന്നില്ല. ഉദ്യഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞ് പൊരിവെയിലത്ത് സമരം നടത്തുമ്പോള്‍ സഖാക്കളുടെ ഭാര്യമാരും ബന്ധുക്കളും പിന്‍വാതിലൂടെ നിയമനം നേടുകയാണ്. സര്‍ക്കാര്‍ കടലമ്മയെ പോലും വിറ്റുകാശാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിന്റെ പ്രഭവകേന്ദ്രമായി മാറി. ആ മുഖ്യമന്ത്രിയാണ് തുടര്‍ഭരണം കിട്ടുമെന്ന് പറയുന്നത്. എന്ത് കൊള്ളരുതായ്മകള്‍ കാണിച്ചാലും ജയിക്കുമെന്ന് പറയുന്നത് പി ആര് വര്‍ക്കിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍വിജയം നേടും. സര്വെക്കാരെ ഇക്കാര്യത്തില്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടി. ഹംസ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി നിരീക്ഷകന് യു.ടി ഖാദര്‍, എന്‍.ഡി അപ്പച്ചന്, റസാഖ് കല്‍പ്പറ്റ, സലിം മേമന, സംഷാദ് മരക്കാര്‍, പി.പി ആലി, അഡ്വ. ടി.ജെ ഐസക്, ഗോകുല്‍ ദാസ് കോട്ടയില്‍ സംസാരിച്ചു. ബി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
മുട്ടില്‍ പഞ്ചായത്തില്‍ നടന്ന കണ്വെന്ഷന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. വടകര മുഹമ്മദ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി സിദ്ദിഖ്, എ ഐ സി സി നിരീക്ഷകനും കര്‍ണാടക മുന്മന്ത്രിയുമായി യു ടി ഖാദര്‍ എം എല്‍ എ, എന്‍ ഡി അപ്പച്ചന്, റസാഖ് കല്‍പ്പറ്റ, പി ടി ഗോപാലക്കുറുപ്പ്, വി എ മജീദ്, ഷംസാദ് മരക്കാര്‍, എന്‍ കെ റഷീദ്, ജോയി തൊട്ടിത്തറ, ബിനുതോമസ്, എന്‍ ഒ ദേവസ്യ, മോഹന്‍ദാസ് കോട്ടക്കൊല്ലി, ഉഷാതമ്പി, നസീമാ മാങ്ങാടന്‍, കേയംതൊടി മുജീബ്, പി കെ അബൂബക്കര്‍, എ വി അബ്രഹാം, ലത്തീഫ് കക്കടത്ത്, മുസ്തഫ പയന്തോത്ത്, കെ പത്മനാഭന് സംസാരിച്ചു.
നേരത്തേ അഡ്വ. ടി സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ നടന്ന കണിയാമ്പറ്റ പഞ്ചായത്ത് കണ്വെന്ഷന് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ പഞ്ചായത്ത് യുഡിഎഫ് ചെയര്മാന് വി പി യൂസഫ് അധ്യക്ഷത വഹിച്ചു ഐക്യജനാധിപത്യമുന്നണി നേതാക്കളായ ജില്ലാ യുഡിഎഫ് ചെയര്മാന് എന്‍ ഡി അപ്പച്ചന് കല്‍പ്പറ്റ നിയോജക മണ്ഡലം യുഡിഎഫ് ചെയര്മാന് റസാഖ് കല്‍പ്പറ്റ കണ്‍വീനര്‍ പി പി അലി സലിം മേമന യഹ്യാഖാന്‍ തലക്കല്ഇസ്മായില് പി കടവന്‍ മോയിന്‍ വി എ മജീദ് എം കെ മൊയ്തു ഹാജി ഗോകുല്‍ദാസ് കോട്ടയില്‍ ഹംസ കടവന്‍ കാട്ടില്‍ ഗഫൂര്‍ സംസാരിച്ചു. കണ്‍വീനര്‍ സി സുരേഷ് ബാബു സ്വാഗതവും നജീം കരണി നന്ദിയും പറഞ്ഞു. പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കാന് നടന്ന 501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.
