മാനന്തവാടി: രേഖകളില്ലാത്ത എല്‍ ഡി എഫിന്റെ പ്രചരണ വാഹനം പൊലീസ് പിടികൂടി. മാനന്തവാടി നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഒ ആര് കേളുവിന്റെ പ്രചരണ വാഹനമാണ് പൊലീസ് പിടികൂടിയത്. ഇന്നലെ കാട്ടിക്കുളത്ത് വെച്ചുള്ള പൊലീസ് പരിശോധനയിലാണ് വാഹനം പിടിച്ചത്. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചും, സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് വാഹത്തില്‍ കരുതേണ്ട യാതൊരു രേഖയുമില്ലാതെയായിരുന്നു വാഹനത്തില്‍ പ്രചരണം നടത്തിയത്. കസ്റ്റഡിയിലെടുത്ത വാഹനം തിരുനെല്ലി പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള കാട്ടിക്കുളം പൊലീസ് ഔട്ട്പോസ്റ്റിലെത്തിച്ചു. വാഹനവും, പിടികൂടിയതിന്റെ കാരണവും കാണിച്ച് അടുത്ത ദിവസം മാനന്തവാടി നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ സബ്കലക്ടര്‍ക്ക് കൈമാറും.
