അവസരവാദികൾക്ക് ജനം എല്ലാ കാലത്തും ശിക്ഷ നൽകിയിട്ടുണ്ട്: മാണി സി കാപ്പനെതിരെ പിണറായി

March 22
08:16
2021
സ്വന്തം പാർട്ടിയെയും ഇടതുമുന്നണിയെയും വഞ്ചിച്ചയാളാണ് മാണി സി കാപ്പനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദികൾക്ക് എല്ലാ കാലത്തും ജനം ശിക്ഷ നൽകിയിട്ടുണ്ട്. അത് പാലായിൽ ഇത്തവണയുണ്ടാകും
കോൺഗ്രസുമായി ഉണ്ടായ ദുരനുഭവങ്ങളാണ് കേരളാ കോൺഗ്രസ് എമ്മിനെ ഇടതുമുന്നണിയിൽ എത്തിച്ചത്. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പി സി ചാക്കോ.
കഴിഞ്ഞ തവണ പാലായിൽ നേടിയത് സ്വന്തം മികവ് കൊണ്ടുള്ള വിജയമാണെന്ന് മാണി സി കാപ്പൻ കരുതേണ്ടതില്ല. ഇടതുമുന്നണിയുടെ കൂട്ടായ്മയുടെ വിജയമാണ് പാലായിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment