വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സിയലിയായിരുന്ന വിമുക്തഭടന് ഇടുപ്പെല്ല് ശസ്ത്രക്രീയക്കിടെ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്കി. തേവന്നൂര്‍ ഹില്‍പാലസില്‍ സുനില്‍കുമാര്‍ (53) ആണ് ശസ്ത്രക്രീയക്കിടെ മരണമടഞ്ഞത്. കഴിഞ്ഞ 15 നാണ് ആയൂര്‍ മാര്‍ത്തോമ്മാ കൊളജിന് സമീപം നടന്ന വാഹനാപകടത്തിലാണ് സുനിലിന് പരിക്കേറ്റത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹത്തിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 17ാം തീയതിയാണ് ഇയാളെ ഇടുപ്പെല്ലിലെ ശസ്തക്രീയക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം സുനില്‍കുമാര്‍ ബോധവനായി തിരികെ എത്തിയില്ല. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശനിയാഴ്ച സുനിലിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും വൈകിട്ട് 8 മണിയോടെ മരവിവരം ബന്ധുക്കളെ അറിയിക്കുയുമായിരുന്നെന്നാണ് ആരോപണം. മറ്റ് അസുഖങ്ങളൊന്നുമില്ലാതിരുന്ന സുനിലിന്റ മരണം ശസ്ത്രക്രീയയിലെ പിഴവാണെന്നും. ഇതിന് ശേഷം ഇയാളുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച ഒരുവിവരവും വീട്ടുകാരെ അറിയിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൂജപ്പുര പൊലിസില്‍ പരാതി നല്കി.സുനില്‍കുമാറിന്റെ മൃതശരീരം പോസ്റ്റമോര്‍ട്ടത്തിന് ശേഷം തേവന്നൂരിലെ വീട്ടില്‍ സംസ്കരിക്കും.
