കൊട്ടാരക്കര: 21.03.2021
യു.ഡി.എഫ് സ്ഥാനാർഥി ആർ.രശ്മി മണ്ഡലത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു.
ഇന്ന് രാവിലെ മുതൽ വിവിധ സഭകളിലെ ദേവാലയങ്ങൾ സന്ദർശിച്ചു.ഇടവക ജനങ്ങളോടും അച്ചന്മാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
ഉച്ചമുതൽ എഴുകോൺ പഞ്ചായത്തിലെ എഴുകോൺ ജംഗ്ഷനിൽ നിന്ന് സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചു. പ്ലാക്കാട് കോളനി, പഞ്ചായത്തിലെ വിവിധപ്രദേശങ്ങൾ ,വ്യാപാര സ്ഥാപനങ്ങൾ, സന്ദർശിച്ചു സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്ത്ഥി്ച്ചു. നൂറുകണക്കിന് പ്രവര്ത്ത്കരുടെ അകമ്പടിയോടെയുള്ള സ്ഥാനാര്‍ത്ഥി യുടെ വോട്ട് അഭ്യര്ത്ഥശന വലിയ ആവേശമാണ് പ്രവര്ത്ത്കരിൽ ഉണ്ടാക്കിയത്.
സ്ഥാനാർഥിയോടൊപ്പം എഴുകോൺ നാരായണൻ EX.MLA,സവിൻ സത്യൻ, ജയപ്രകാശ് ,മധു ലാൽ, ഗണേശൻ ,ബിജു ഫിലിപ്പ്,അദ്ധ്വാനി, ജയലക്ഷ്മി സൂസൻ വർഗീസ്,ആതിര,മുരളീധരൻ ,മഞ്ജു,സി.ആർ അനിൽ കുമാർ, രാജീവ്, സതീശൻ, സാംസൺ വാളകം,ജോസ് അമ്പലക്കര,സൂസൻ അച്ചൻകുഞ്ഞ്, അരുൺ മണ്ണത്താമര, ബിജു പനയറ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
ഇന്ന് മൈലം,വെളിയം,എഴുകോൺ മണ്ഡലം കൺവെൻഷനുകളിലും പങ്കെടുക്കും.
ഇന്നലെ നടന്ന ഉമ്മന്നൂർമണ്ഡലം കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ശ്രീ.രാജേന്ദ്ര പ്രസാദും നെടുവത്തൂരിൽ നടന്ന മണ്ഡലം കൺവെൻഷൻ ശ്രീ.കെ.സി രാജൻ യു.ഡി.എഫ് ചെയർമാൻ കൊല്ലം ,കൊട്ടാരക്കര മണ്ഡലം കൺവെൻഷൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് ശ്രീ.ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
നാളെ(22-03-2021) മൈലം,കുളക്കട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തും.
ബേബി പടിഞ്ഞാറ്റിൻകര