കല്പറ്റ: കൽപ്പറ്റ നിയയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. ടി സിദ്ധിഖ് നാമനിർദേശ പത്രിക സമർപ്പിച്ചു. കഴിഞ്ഞ ദിവസം (വെള്ളിയാഴ്ച) ഉച്ചക്ക് 2.30 ഓടെ കലക്ടറേറ്റിൽ വരണാധികാരിയായ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

കൽപറ്റയിൽ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സ്വീകരണ യോഗത്തിനു ശേഷം മുന്നണി നേതാക്കൾക്കൊപ്പമാണ് സിദ്ധിഖ് പത്രിക സമർപ്പിക്കാൻ എത്തിയത്. യുഡിഎഫ് ജില്ലാ കൺവീനർ എൻ ഡി അപ്പച്ചൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം, കെ കെ വിശ്വനാഥൻ, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ റസാഖ് കല്പറ്റ, കൺവീനർമാരായ പി ടി ഗോപാലക്കുറുപ്പ്, പി പി ആലി, മുൻ ഡി സി സി പ്രസിഡന്റ് കെ എൽ പൗലോസ്, ടി ജെ ഐസക്, പോക്കർ ഹാജി, ടി മുഹമ്മദ് മുഹമ്മദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
