കൊട്ടാരക്കര : വ്യാജരേഖകൾ ചമച്ച് പ്രവാസിയായ മലയാളിയുടെ കയ്യിൽ നിന്ന് കോടികൾ തട്ടിയ കേസിലെ പ്രതിയായ അഞ്ചൽ അറക്കൽ വില്ലേജിൽ ഇടയം, വിജയ ഭവനത്തിൽ സദാനന്ദൻ മകൻ 39 വയസുള്ള സംഗീതിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസിയായ കോട്ടാരക്കര കരിക്കം ചാലക്കൽ വീട്ടിൽ ഗീവർഗ്ഗീസ് മകൻ ജോൺ വർഗ്ഗീസിനെ വീട് നിർമ്മാണത്തിന്റെ പേരിൽ കബളിപ്പിച്ച് വ്യാജ രേഖ ചമച്ച് രണ്ട് കോടി മുപ്പത്തി ആറ് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം രൂപ കബളിപ്പെച്ചെടുത്തു എന്നാണ് കേസ്. പ്രതി ഈ കേസ് കൂടാതെ പല കബളിപ്പിക്കൽ കേസിലും പ്രതിയാണ്. ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് വ്യാജ രേഖ ഉപയോഗിച്ച് വായ്പ തരപ്പെടുത്തിയ കേസിലും പ്രതിയാണ്.
