ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഇതു സംബന്ധിച്ച് നേരത്തെ ഇറക്കിയ വിജ്ഞാപനത്തിന്റെ കാലാവധി നീട്ടുന്നതായി സിവിൽ ഏവിയേഷൻസ് ഡയറക്ടർ ജനറൽ അറിയിക്കുകയുണ്ടായി.
പ്രത്യേക അനുമതിയോടെ സർവീസ് നടത്തുന്ന വിമാനങ്ങൾക്കും ചരക്കു വിമാനങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമല്ല. എന്നാൽ അതേസമയം രാജ്യാന്തര പാസഞ്ചർ വിമാനങ്ങൾ ഓരോന്നും അനുമതിയോടെ മാത്രമേ സർവീസ് നടത്താവൂവെന്ന് ഡിജിസിഎ അറിയിപ്പിൽ വ്യക്തമാകുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ വർഷം മാർച്ചിയാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഏതാണ് ഒട്ടുമിക്ക മേഖലകളിലും പിൻവലിച്ചെങ്കിലും രാജ്യാന്തര വിമാന സർവീസ് പഴയ പടി ആയിട്ടില്ല.