തിരുവനന്തപുരം : സംസ്ഥാനത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തിരുവനന്തപുരത്ത് ഓടോറിക്ഷ കെട്ടിവലിച്ചാണ് ശശി തരൂര്‍ തന്റെ പ്രതിഷേധം അറിയിച്ചത്. ഐ എന്‍ ടി യു സിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് വെള്ളിയാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയതായി ശശി തരൂര്‍ ആരോപിച്ചു. ഇന്ത്യക്കാര്‍ 260 ശതമാനം നികുതി കൊടുക്കുമ്ബോള്‍ അമേരികയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണ്.
അമിത ഇന്ധന വിലയും നികുതിയും കുറയ്ക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്കാരുകളുടെ പരാജയത്തിനെതിരെയാണ് പ്രതിഷേധമെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു. നൂറ് കണക്കിന് ഓടോറിക്ഷകളാണ് സമരത്തില്‍ പങ്കെടുത്തത്.