ഇടുക്കി: പള്ളിവാസലില്‍ പവര്‍ഹൗസില്‍ പ്ലസ്ടു വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ബന്ധു അരുണി(അനു-28)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പവര്‍ഹൗസിനു സമീപമാണ് നീണ്ടപാറ വണ്ടിത്തറയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു 150 മീറ്ററിനുള്ളില്‍ ആളൊഴിഞ്ഞ വീടിനു മുന്നിലെ മരത്തിലാണു അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് പല തവണ തിരഞ്ഞ പ്രദേശമാണിത്. തിങ്കളാഴ്ച രാത്രിയാണു അരുണ്‍ ഇവിടെയെത്തി ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് പറയുന്നുവണ്ടിത്തറയില് രാജേഷ് – ജെസി ദമ്ബതികളുടെ മകള്‍ രേഷ്മ (17) കുത്തേറ്റു മരിച്ച കേസില്‍ പ്രതിയെന്നു സംശയിക്കുന്ന അനുവിനായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
