കൊച്ചി: കഴിഞ്ഞ രണ്ടു ദിവസത്തിന് ശേഷം ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയില്‍ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.81. ഡീസല്‍ വില 87.38 രൂപയായി.
ഫെബ്രുവരിയില്‍ ഇതുവരെയുള്ള 23 ദിവങ്ങള്‍ക്കിടെ 17 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.
തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ദിനംപ്രതി ഇന്ധനവില ഉയരുന്നതിനാല്‍ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാകും.