ഫൈസർ വാക്സിന്റെ നാലാമത് ബാച്ച് കുവൈത്തിൽ എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇനിയുള്ള എല്ലാ ആഴ്ചകളിലും ഷിപ്മെൻറ് നടത്താമെന്ന് ഫൈസർ, ബയോൺടെക് കമ്പനി കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ധാരണയായിട്ടുണ്ട്. ഇതോടെ രാജ്യത്തെ വാക്സിനേഷൻ ദൗത്യം വേഗത്തിലാക്കാൻ കഴിയും. നേരത്തേ ഫൈസർ കമ്പനി വാക്സിൻ ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചത് കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിലെ കുത്തിവെപ്പ് ദൗത്യത്തെ മന്ദഗതിയിലാക്കിയിരുന്നു. ഇപ്പോൾ അവർ ഉൽപാദനം പുനരാരംഭിച്ചിട്ടുണ്ട്.
15 കുത്തിവെപ്പ് കേന്ദ്രങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി ഇറക്കുമതി ചെയ്ത കോവിഡ് വാക്സിൻ ഫൈസർ, ബയോൺടെക് ആണ്. ഫൈസർ വാക്സിൻ മറ്റു വാക്സിനുകൾക്ക് സമാനമായി ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാവുമെന്നും അത് അപകടകരമല്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നുവെങ്കിലും ഇതുവരെ കുവൈത്തിൽ ആർക്കും വാക്സിൻ പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ല.
