മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോഡ് മുട്ടത്തൊടി സ്വദേശി സാജിദിൽ നിന്നാണ് കസ്റ്റംസ് സംഘം 413 ഗ്രാം സ്വർണം പിടികൂടിയത്. കൂടാതെ ഇയാളിൽ നിന്ന് 2.60 ലക്ഷം രൂപ വിലവരുന്ന ആപ്പിൾ ഐ ഫോണുകളും പിടികൂടിയിട്ടുണ്ട്. പിടികൂടിയ സ്വർണത്തിനു ആകെ 20,09,245 വിലവരുമെന്ന് കസ്റ്റംസ് സംഘം അറിയിച്ചു. ഷാർജയിൽ നിന്നെത്തിയ ഐഎക്സ 1745 വിമാനത്തിലാണ് ഇയാളെത്തിയത്. ബോൾ പോയിന്റ് പേനകൾ, ലേഡീസ് ബ്രാ, ജെന്റ്സ് പാന്റുകൾ എന്നിവയ്ക്കുള്ളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. പേനയുടെ റീഫിൽ, പാന്റ്സിന്റെ സിപ്പ്, ബ്രായുടെ ഹുക്കുകൾ തുടങ്ങിയവയുടെ മാതൃകയിലാണ് സ്വർണം ഉണ്ടായിരുന്നത്. പരിശോധനയ്ക്കു എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ എൻ സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, യുഗൽകുമാർ, മനീഷ് ഖട്ടാന, സുബൈർ ഖാൻ, ഗുർമിത് സിങ്, ഹെഡ് ഹവിൽദാർ സി വി ശശീന്ദ്രൻ എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.
