കൊട്ടാരക്കര: മുനിസിപ്പാലിറ്റിക്ക് സമീപത്തു നിന്നും കാണാതായ 354 എന്ന വേണാട്കെഎസ്ആര്ടിസി ബസ് പാരിപ്പള്ളി റോഡരികില്‍ കണ്ടെത്തി. നൂറ്റി ഇരുപത്തിമൂന്ന് ബസുകളാണ് ഡിപ്പോയില്‍ ഉള്ളത്. ഇതില്‍ ഒരെണ്ണം രാവിലെ മുതല്‍ കാണാനില്ല. സര്‍വ്വീസ് നടത്തേണ്ട ബസ് കാണാതെ വന്നതോടെ ബന്ധപ്പെട്ട ജീവനക്കാരാണ് ഡിപ്പോ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് എല്ലാ ബസുകളും രാവിലെ മുതല്‍ സര്‍വ്വീസ് നടത്തിയ ബസുകളുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ്. ബസ് മാറി സര്‍വ്വീസിന് പോയതാണോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
