ന്യൂഡൽഹി: കർഷകസമരവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട നീക്കമാണ് ഇപ്പോൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. 30 ൽ അധികം കർഷക സംഘടനകളുമായി അനൗദ്യോഗിക ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു.
സമവായം ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നാണ് കർഷകരുടെ ആവശ്യം. പ്രശ്നപരിഹാരത്തിന് മധ്യസ്ഥ ചർച്ചകളുമായി പഞ്ചാബ് സർക്കാരും രംഗത്തുവന്നിട്ടുണ്ട്.
മൂന്ന് നിർദേശങ്ങളാണ് കർഷക സംഘടനകൾ മുന്നോട്ട് വച്ചിരിക്കുന്നത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കുന്നത് നിർത്തിവയ്ക്കണം.
ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട കേസുകളിൽ കർഷക സംഘടനകളെ പ്രതിക്കൂട്ടിൽ നിർത്തരുത്, മരണപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വച്ചിരിക്കുന്നത്.