മുംബൈ: ബോളിവുഡ് നടി കങ്കണ റണൗടിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. കര്‍ഷക സമരവുമായ ബന്ധപ്പെട്ട ചില ട്വീറ്റുകള്‍ കങ്കണയുടെ പേജില്‍ നിന്ന് ട്വിറ്റര്‍ നീക്കം ചെയ്തു. വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്നു കാട്ടിയാണ് നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു. രണ്ട് മണിക്കൂറിനകം നടിയുടെ രണ്ട് ട്വീറ്റുകള്‍ സമൂഹമാധ്യമം നീക്കം ചെയ്തു.
നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന്ന സമൂഹ മാധ്യമത്തില്‍ കുറിച്ചതിനു പിന്നാലെ റിഹാന്നയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം കങ്കണ ഉന്നയിച്ചു. കര്‍ഷകരെ ഭീകരവാദികളെന്നാണ് കങ്കണ വിളിച്ചത്. അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നും കങ്കണ പറഞ്ഞു. കൂടാതെ റിഹാന്നയെ കങ്കണ വിഡ്ഢിയെന്നും വിളിച്ചതും വിവാദമായി. നേരത്തെ താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയതിന് കങ്കണയുടെ അകൗണ്ടിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.