മംഗളൂരു : മംഗളൂരു ഉള്ളാളിലെ നഴ്സിംഗ് കോളജിലെ 49 മലയാളി വിദ്യാർഥികൾക്ക് കൊവിഡ്. ഇതോടെ ഫെബ്രുവരി 19 വരെ കോളജ് ക്യാമ്പസ്സിനെ കണ്ടെയിൻമെന്റ് മേഖലയായി പ്രഖ്യാപിച്ചു. ജീവനക്കാരുടെതും വിദ്യാർഥികളുടെതുമായി 104 സാമ്പിളുകൾ പരിശോധിച്ചതിലാണ് മലയാളികളായ 49 വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 38 പേർ പെൺകുട്ടികളാണ്.
ബെംഗളൂരുവിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്നാണ് വിവരം.
