കൊട്ടാരക്കര : കേന്ദ്ര ഗവൺമെൻറിൻറെ കാർഷിക ബില്ലുകൾ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന രാജ്യത്ത് കോർപ്പറേറ്റുകളെ സൃഷ്ടിക്കുകയാണ്, പെട്രോളിന് വില 90 കടന്നിരിക്കുന്നു നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കൂടുന്നു ദേശീയ സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെ ഉള്ള വിധിയെഴുത്ത് ആയിരിക്കും അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ്. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് അംഗം എം പി സജീവ് അധ്യക്ഷതവഹിച്ചു കൊടിക്കുന്നിൽ സുരേഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു .കെ എസ് ശബരിനാഥൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഡി സജയ് കുമാർ എം ആർ ഹരീന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളായ അനു വർഗീസ് ,കെ എം റെജി ,ഗിരിജാ രാജ്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ വൈസ് പ്രസിഡൻറ് സുജ സജി, ടിജു യോഹന്നാൻ, തലച്ചിറ അസീസ്, നിരപ്പിൽ സുരേന്ദ്രൻ, ബിൻസി യോഹന്നാൻ, അനില പ്രഭ, സാലി തോമസ്, ബിന്ദു പ്രസാദ് പ്രസന്ന സുനിൽ, വിപിൻ കുരിയൻ എന്നിവർ പ്രസംഗിച്ചു
