എഴുകോൺ : പുത്തൂർ പവിത്രേശ്വരം മാറനാട് എൽ.പി സ്കൂളിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന കിഴക്കേ മാറനാട് മലയിൽ ഭാഗം രതീഷ് വിലാസത്തിൽ രതീഷ്കുമാറിന്റെ ലോട്ടറികടയിൽ റ്റി.വി.എസ് സ്കൂട്ടറിലെത്തി കേരള സംസ്ഥാന സ്ത്രീശക്തി ലോട്ടറിയുടെ 1000/- രൂപ സമ്മാനാർഹമായ ടിക്കറ്റ് നമ്പരിന്റെ അവസാന അക്കമായ 8 തിരുത്തി 3 ആക്കി മാറ്റി പ്രൈസ് മണിയായ 1000 രൂപക്ക് 400/- രൂപയുടെ ടിക്കറ്റും ബാക്കി 600 രൂപയും കളിപ്പിച്ചെടുത്ത കേസിലെ പ്രതിയായ വെഞ്ചേമ്പ് ബ്ലാത്തൂർ ഹൗസിൽ നിന്നും കരിക്കോട് റോസ് നഗർ 39 ബി യിൽ വാടകക്ക് താമസിക്കുന്ന അമീർഖാൻ മകൻ 51 വയസുള്ള ഷാജിനെ എഴുകോൺ പോലീസ് പിടികൂടി.
